Video| 'ലെഫ്റ്റനന്റ് റാമിന്റെ പ്രണയഗാഥ'; ദുല്‍ഖറിന്റെ തെലുങ്ക് സിനിമയുടെ മേക്കിങ് വീഡിയോ കാണാം !
കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 28 ജൂലൈ 2021 (15:01 IST)
ദുല്‍ഖര്‍ സല്‍മാന്‍ തന്റെ തെലുങ്ക് ചിത്രത്തിന്റെ തിരക്കിലാണ്. പ്രൊഡക്ഷന്‍ നമ്പര്‍ സെവന്‍ എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന സിനിമയില്‍ ലെഫ്റ്റനന്റ് റാം എന്ന കഥാപാത്രത്തെയാണ് നടന്‍ അവതരിപ്പിക്കുന്നത്. അടുത്തിടെ കാശ്മീരിലും പിന്നീട് ഹൈദരാബാദിലും സിനിമയുടെ ചിത്രീകരണം നടന്നിരുന്നു. ഇപ്പോളിതാ ദുല്‍ഖറിന്റെ ജന്മദിനത്തോടനുബന്ധിച്ച് നടന്റെ ഭാഗം മാത്രം ഉള്‍ക്കൊള്ളുന്ന മേക്കിങ് വീഡിയോ നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടു.
ലെഫ്റ്റനന്റ് റാമിന്റെ പ്രണയഗാഥയ്ക്ക് എത്രയും പെട്ടെന്ന് നിങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാം എന്ന കുറിപ്പോടെയാണ് അണിയറപ്രവര്‍ത്തകര്‍ വീഡിയോ പങ്കുവെച്ചത്.ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന ചിത്രം മഹാനടി നിര്‍മ്മിച്ച സ്വപ്ന മൂവീസും വൈജയന്തി ഫിലിംസും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. നടന്റെ ആദ്യ തെലുങ്ക് ചിത്രമായിരുന്നു മഹാനടി.1960- കളിലെ ഒരു പ്രണയ കഥയാണ് സിനിമ പറയുന്നത്.