1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Monster OTT Release

ലക്കി സിങ്ങായി മോഹൻലാൽ നിറഞ്ഞാടിയ മോൺസ്റ്റർ ഒടിടി റിലീസിന് തയ്യാറെടുക്കുന്നു

Monster
മോഹൻലാലിൻ്റെ ഒടുവിൽ പുറത്തിറങ്ങിയ മോൺസ്റ്ററിൻ്റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. ഡിസംബർ രണ്ടാം തീയതിയാണ് ചിത്രം റിലീസ് ചെയ്യുക. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് മോൺസ്റ്റർ റിലീസ് ചെയ്യുന്നത്.
 
പുലിമുരുഗൻ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം വൈശാഖും മോഹൻലാലും ഒന്നിച്ച് ചിത്രമായിരുന്നു മോൺസ്റ്റർ. സിദ്ദിഖ്, ലക്ഷ്‍മി മഞ്ചു, ഹണി റോസ്, സുദേവ് നായര്‍, ഗണേഷ് കുമാര്‍, ലെന തുടങ്ങിയവർ ചിത്രത്തീലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
 
എലോൺ ആണ് മോഹൻലാലിൻ്റെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. മലയാളസിനിമയിലെ തന്നെ എക്കാലത്തെയും മികച്ചകൂട്ടുക്കെട്ടായ ഷാജി കൈലാസ്- മോഹൻലാൽ ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. 2009ൽ റിലീസ് ചെയ്ത റെഡ് ചില്ലീസിലാണ് ഇരുവരും അവസാനമായി ഒന്നിച്ചത്.
 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ജയസൂര്യ കൊഞ്ചിക്കുന്നത് മലയാള സിനിമയിലെ പ്രമുഖ നടന്റെ മകനെ ! ആരാണെന്ന് പിടികിട്ടിയോ?