പ്രതിശുത വധു കിണറ്റിൽ വീണു മരിച്ച നിലയിൽ

എ കെ ജെ അയ്യര്‍| Last Modified വെള്ളി, 25 നവം‌ബര്‍ 2022 (09:41 IST)
കൊല്ലം: വരുന്ന ഞായറാഴ്ച വിവാഹം ചെയ്യാനിരുന്ന പ്രതിശുത വധുവിനെ കിണറ്റിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി. ശാസ്‌താംകോട്ട ഡി.ബി.കോളേജ് രണ്ടാം വര്ഷം എം.എ വിദ്യാർത്ഥിനിയായ പല്ലിശേരിക്കൽ തെറ്റിക്കുഴി തെക്കേതിൽ പ്രവാസിയായ അബ്ദുൽ ലത്തീഫ് - കെ.എസ്.ആർ.ടി.സി കണ്ടക്ടർ ഷീജ ദമ്പതികളുടെ മകളുമായ ഷിഫാന എന്ന 23 കാരിയാണ് മരിച്ചത്.

കരുനാഗപ്പള്ളി സ്വദേശിയായ യുവാവുമായി വരുന്ന ഞായറാഴ്ച വിവാഹം നിശ്ചയിച്ചിരിക്കവെയാണ് കഴിഞ്ഞ ദിവസം രാവിലെ ഏഴു മണിവരെ വീട്ടിലുണ്ടായിരുന്ന ഷിഫാനയെ കാണാതായത്. വീട്ടുകാർ നടത്തിയ തെരച്ചിലിനൊടുവിൽ വീട്ടുമുറ്റത്തെ കിണറ്റിന്റെ ഗ്രിൽ ഉയർന്നിരിക്കുന്നത് കണ്ട് നോക്കിയപ്പോഴാണ് സമീപത്ത് ഷിഫാനയുടെ ചെരുപ്പും കണ്ടെത്തിയത്.

തുടർന്ന് നടത്തിയ പരിശോധനയിൽ ഷിഫാന കിണറ്റിൽ ഉണ്ടെന്നു കണ്ടെത്തിയതോടെ നാട്ടുകാർ ശാസ്‌താംകോട്ട പോലീസ്, ഫയർഫോഴ്‌സ് എന്നിവിടങ്ങളിൽ വിവരം അറിയിച്ചു. ഫയർഫോഴ്‌സ് എത്തി പുറത്തെടുത്തെങ്കിലും ഷിഫാന മരിച്ചിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :