1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Monster Film Mohanlal Vyshak

മറ്റ് സിനിമകളെ പോലെ അല്ല, ഒരുപാട് വെല്ലുവിളികള്‍ ഉള്ള സിനിമ; മോണ്‍സ്റ്ററിനെ കുറിച്ച് വൈശാഖ്

ഉദയകൃഷ്ണയാണ് മോണ്‍സ്റ്ററിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്

Monster Film Mohanlal Vyshak
Monster Film Mohanlal: മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മോണ്‍സ്റ്റര്‍. വളരെ വ്യത്യസ്തമായ കഥയാണ് മോണ്‍സ്റ്ററിന്റേതെന്നാണ് റിപ്പോര്‍ട്ട്. മോഹന്‍ലാല്‍ ലക്കി സിങ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. 
 
ഉദയകൃഷ്ണയാണ് മോണ്‍സ്റ്ററിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. മുന്‍ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി നിരവധി പരീക്ഷണങ്ങളും ചിത്രത്തിലുണ്ടെന്നാണ് ഉയകൃഷ്ണയും വൈശാഖും നല്‍കുന്ന സൂചന. സെപ്റ്റംബര്‍ 30 ന് ചിത്രം റിലീസ് ചെയ്യും. 
 
മോണ്‍സ്റ്റര്‍ റിലീസ് വൈകിയതിനെ കുറിച്ച് മനസ്സുതുറക്കുകയാണ് സംവിധായകന്‍ വൈശാഖ് ഇപ്പോള്‍. മറ്റ് സിനിമകളെ അപേക്ഷിച്ച് മോണ്‍സ്റ്ററിന് വലിയ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ആവശ്യമായിരുന്നുവെന്നും അതിന് ഒരുപാട് വെല്ലുവിളികള്‍ നേരിടേണ്ടി വന്നിട്ടുണ്ടുണ്ടെന്നും കോഴിക്കോട് നടന്ന ഒരു പരിപാടിയില്‍ സംസാരിക്കവേ സംവിധായകന്‍ വൈശാഖ് പറഞ്ഞു. പ്രേക്ഷകരുടെ പ്രതീക്ഷകള്‍ സിനിമയുടെ മേക്കിംഗിനെയോ അതിന്റെ കഥയെയോ ബാധിക്കരുതെന്ന് നിര്‍ബന്ധമായിരുന്നു. സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാത്തതിന്റെ കാരണങ്ങളിലൊന്ന് അത് തന്നെയാണെന്നും വൈശാഖ് കൂട്ടിച്ചേര്‍ത്തു. 
 
അടുത്ത ലേഖനം
'ഗോഡ് ഫാദര്‍' ടീസറിനെയും വെറുതെ വിട്ടില്ല, നയന്‍താരയും സല്‍മാന്‍ഖാന്‍ വരെ, ട്രോളുകളില്‍ നിറഞ്ഞ് ചിരഞ്ജീവി ചിത്രം