'മോമോ ഇന്‍ ദുബായ്' ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചു,കോമഡി ഫാമിലി എന്റര്‍റ്റൈനെര്‍ മനോരമ മാക്‌സില്‍

കെ ആര്‍ അനൂപ്| Last Modified വെള്ളി, 17 മാര്‍ച്ച് 2023 (10:00 IST)
'ഹലാല്‍ ലവ് സ്റ്റോറി' എന്ന ചിത്രത്തിനുശേഷം സംവിധായകന്‍ സക്കറിയ തിരക്കഥയെഴുതുന്ന 'മോമോ ഇന്‍ ദുബായ്' തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തി. നല്ല പ്രതികരണമാണ് സിനിമ കണ്ടവരില്‍ നിന്ന് ചിത്രത്തിന് ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചു. മാര്‍ച്ച് 17 മുതല്‍ മനോരമ മാക്‌സില്‍ സിനിമ ലഭ്യമാകും.

അനു സിത്താര, അജു വര്‍ഗീസ്,ഹരീഷ് കണാരന്‍,അനീഷ്.ജി.മേനോന്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.നവാഗതനായ അമീന്‍ അസ്ലമാണ് സംവിധാനം.ജിംഷി ഖാലിദ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു.സക്കറിയ, പി.ബി.അനീഷ്, ഹാരിസ് നേശം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മുഹ്സിന്‍ പരാരിയുടെ വരികള്‍ക്ക് ജാസി ഗിഫ്റ്റും ഗഫൂര്‍.എം.ഖയൂമുമാണ് സംഗീതം ഒരുക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :