ധ്യാനും അര്‍ജുനും,'ഖാലി പേഴ്സ്' ടീസര്‍ ഇന്ന് എത്തും

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 28 ഫെബ്രുവരി 2023 (15:03 IST)
'ഖാലി പേഴ്സ് ഓഫ് ദി ബില്യനേഴ്സ് റിലീസിന് ഒരുങ്ങുന്നു. ധ്യാന്‍ ശ്രീനിവാസന്‍, അര്‍ജുന്‍ അശോകന്‍, അജു വര്‍ഗീസ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തിന്റെ ടീസര്‍ ഇന്ന് വൈകുന്നേരം ഏഴുമണിക്ക് പുറത്തുവരും.

തന്‍വിയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
കരാട്ടെ ബ്ലാക്ക്‌ബെല്‍റ്റ് നേടിയ ആളായിട്ടാണ് നടി എത്തുന്നത്.മാത്രമല്ല ഈ ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വണ്‍ സൈഡ് കാമുകിയും കൂടിയാണ് നടി.നിധി എന്നാണ് തന്‍വിയുടെ ക്യാരക്ടറിന്റെ പേര്.


മാക്‌സ്വെല്‍ ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അജു വര്‍ഗീസ്,സിദ്ദിഖ്,ധര്‍മ്മജന്‍, ഇടവേള ബാബു, സോഹന്‍ സീനുലാല്‍, മേജര്‍ രവി, അഹമ്മദ് സിദ്ദിഖ്, ജോണി ആന്റണി, രമേശ് പിഷാരടി, ലെന സരയൂ നീനാ കുറുപ്പ് എന്നീ വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു.

റോയല്‍ ബഞ്ചാ എന്റെര്‍ടൈന്‍മെന്റിന്റെ ബാനറില്‍ അഹമ്മദ് റുബിന്‍ സലിം, അനു ജൂബി ജയിംസ്, നഹാസ് എം. ഹസന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :