'നേരം വെളുക്കണന്നേ',ഖാലി പേഴ്‌സിലെ വീഡിയോ സോങ് ശ്രദ്ധ നേടുന്നു

കെ ആര്‍ അനൂപ്| Last Modified വെള്ളി, 3 മാര്‍ച്ച് 2023 (11:15 IST)
ധ്യാന്‍ ശ്രീനിവാസന്‍, അര്‍ജുന്‍ അശോകന്‍, അജു വര്‍ഗീസ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന പുതിയ ചിത്രമാണ് ഖാലി പേഴ്‌സ് ഓഫ് ബില്യണയേഴ്‌സ്.നവാഗതനായ മാക്‌സ്‌വെല്‍ ജോസ് രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തിലെ വീഡിയോ സോങ് പുറത്ത്.

'നേരം വെളുക്കണന്നേ' എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവന്നത്.
സംഗീതം: പ്രകാശ് അലക്‌സ്

ആലാപനം: ആന്റണി ദാസന്‍, സൈനബ

വരികള്‍: അനില്‍ ലാല്‍
റോയല്‍ ബഞ്ചാ എന്റെര്‍ടൈന്‍മെന്റിന്റെ ബാനറില്‍ അഹമ്മദ് റുബിന്‍ സലിം, അനു ജൂബി ജയിംസ്, നഹാസ് എം. ഹസന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :