നിഹാരിക കെ.എസ്|
Last Modified ശനി, 13 സെപ്‌റ്റംബര്‍ 2025 (13:33 IST)
2025 മോഹൻലാലിനെ സംബന്ധിച്ച് മികച്ച വർഷമാണ്. എമ്പുരാൻ, തുടരും എന്നീ സിനിമകൾ ബോക്സ്ഓഫീസിൽ വമ്പൻ വിജയമായി. ഈ വിജയചത്രങ്ങളുടെ പാത പിന്തുടർന്ന് റിലീസ് ആയ ഹൃദയപൂർവ്വവും മികച്ച പെർഫോമൻസ് തന്നെയാണ് കാഴ്ച വെച്ചത്. ബോക്സ് ഓഫീസിൽ കളക്ഷൻ മുന്നേറ്റവുമായി മോഹൻലാൽ-സത്യൻ അന്തി
മികച്ച പ്രതികരണമാണ് സിനിമയ്ക്ക് എങ്ങും ലഭിക്കുന്നത്. സിനിമയുടെ തിരക്കഥയ്ക്കും മോഹൻലാലിന്റെ പ്രകടനത്തിനും വലിയ കയ്യടികളാണ് ലഭിക്കുന്നത്. സിനിമയുടെ സക്സസ് ടീസർ അണിയറപ്രവർത്തകർ കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. മികച്ച അഭിപ്രായമാണ് ലഭിച്ചിരിക്കുന്നത്.
സിനിമ 100 കോടി ക്ലബ്ബിൽ ഇടം നേടുമോ എന്നറിയാനാണ് ആരാധകർ കാത്തിരിക്കുന്നത്. റീലീസ് ചെയ്ത ചിത്രം രണ്ടാഴ്ച പിന്നിടുമ്പോൾ 62 കോടിയാണ് നേടിയിരിക്കുന്നത്.
വൈകാതെ ചിത്രം 100 കോടി നേടുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. 31.25 കോടിയാണ് ഹൃദയപൂർവ്വത്തിന്റെ കേരളത്തിൽ നിന്നുള്ള നേട്ടം. ആദ്യ ദിനം 8.42 കോടി നേടി സിനിമയ്ക്ക് തുടർന്നുള്ള ദിവസങ്ങളിലും വലിയ നേട്ടമുണ്ടാക്കാനായി. രണ്ടാം ദിനം 7.93 കോടിയും മൂന്നാം ദിവസം 8.66 കോടിയും ഹൃദയപൂർവം നേടി.
ചിത്രത്തിൽ മോഹൻലാൽ-സംഗീത് പ്രതാപ് കോമ്പോ കലക്കിയെന്നാണ് പ്രതികരണങ്ങൾ. സംഗീതിന്റെ പ്രകടനത്തിന് വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. തമാശകൾ എല്ലാം വർക്ക് ആയെന്നും ഒരു പക്കാ ഫീൽ ഗുഡ് സിനിമയാണ് ഹൃദയപൂർവ്വം എന്നാണ് അഭിപ്രായങ്ങൾ. എമ്പുരാനും തുടരുമിനും ശേഷം മോഹൻലാലിന്റെ മൂന്നാമത്തെ വിജയചിത്രമാണ് ഇതെന്നാണ് പലരും പറഞ്ഞത്. സിനിമ 100 കോടി നേടുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.