'ലാലേട്ടാ'; പിറന്നാള്‍ ആശംസകളുമായി മഞ്ജുവാര്യര്‍

കെ ആര്‍ അനൂപ്| Last Modified വെള്ളി, 21 മെയ് 2021 (10:12 IST)

മഞ്ജു വാര്യരുടെയേയും മോഹന്‍ലാലിന്റെയും കോമ്പിനേഷനിലുള്ള എത്ര സിനിമ കണ്ടാലും ആസ്വാദകര്‍ക്ക് മതിവരില്ല. 61-ാം പിറന്നാള്‍ ആഘോഷിക്കുന്ന ലാലിന് ആശംസകളുമായി ആദ്യം തന്നെ മഞ്ജു എത്തി.

'ജന്മദിനാശംസകള്‍ ലാലേട്ടാ! നിങ്ങളുടെ പ്രായം വര്‍ഷങ്ങളുടെ എണ്ണമാണ് ജീവിതം നിങ്ങളെ ആസ്വദിക്കുന്നു. ഇനിയും സമൃദ്ധിയില്‍ സന്തോഷവും സമാധാനവും നേരുന്നു'- മഞ്ജു വാര്യര്‍ കുറിച്ചു.

മോഹന്‍ലാല്‍-മഞ്ജു വാര്യര്‍ കൂട്ടുകെട്ടില്‍ ഇനി പുറത്തുവരാനിരിക്കുന്നത് മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രമാണ്. ഇക്കഴിഞ്ഞ മെയ് 13ന് റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം നിലവിലെ സാഹചര്യത്തില്‍ വൈകും. ഓഗസ്റ്റ് 12-ന് ബിഗ് സ്‌ക്രീനില്‍ മരക്കാര്‍ എത്തുമെന്ന് ആന്റണി പെരുമ്പാവൂര്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :