ബിഗ് ബോസ്സ് സീസണ്‍ 3 യുടെ സംപ്രേഷണം നിര്‍ത്തിവച്ചു

ശ്രീനു എസ്| Last Updated: വ്യാഴം, 20 മെയ് 2021 (09:32 IST)
ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന സൂപ്പര്ഹിറ് റിയാലിറ്റി ഷോ ബിഗ് ബോസ് സീസണ്‍ 3 യുടെ സംപ്രേക്ഷണം തമിഴ്നാട്ടില്‍ കോവിഡിന്റെ വ്യാപനം മൂലം ലോക്ക് ഡൗണ്‍ പ്രഖാപിച്ച സാഹചര്യത്തില്‍ താത്കാലികമായി നിര്‍ത്തിവച്ചതായി അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. തമിഴ്‌നാട് ആരോഗ്യവകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. നിലവില്‍ കിടിലന്‍ ഫിറോസ്, സായിവിഷ്ണു, മണിക്കുട്ടന്‍, ഡിംപല്‍, നോബി, അനൂപ്, റിതു, റംസാന്‍ എന്നിവരാണ് ബിഗ്‌ബോസ് ഹൗസില്‍ ഉള്ളത്. ഷോയുടെ 95ാം ദിവസമാണ് ചിത്രീകരണം അവസാനിപ്പിച്ചത്.

ചെന്നൈയിലെ ഇവിപി ഫിലിംസിറ്റിയാണ് ബിഗ്‌ബോസ് ലൊക്കേഷന്‍. നേരത്തേ ബിഗ്‌ബോസിന്റെ രണ്ടാം സീസണ്‍ കൊവിഡ് മൂലം റദ്ദാക്കിയിരുന്നു. പ്രതിസന്ധി മാറിയാല്‍ ഉടന്‍തന്നെ ബിഗ് ബോസ്സിന്റെ സംപ്രേക്ഷണം പുന:രാരംഭിക്കുന്നതായിരിക്കുമെന്നാണ് സംഘാടകര്‍ പറയുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :