മോഹന്‍ലാലിനെ നായകനാക്കി സൗദി വെള്ളയ്ക്ക സംവിധായകന്‍ തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പത്തനംതിട്ട റാന്നിയിലെ ഒരു സാധാരണക്കാരനായ ടാക്സി ഡ്രൈവറായാകും സിനിമയില്‍ മോഹന്‍ലാലെത്തുക. സാധാരണ മനുഷ്യരും അവരുടെ ജീവിതവുമാകും സിനിമയില്‍ വിഷയമാകുക. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാകും മോഹന്‍ലാല്‍ ഇത്തരമൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രജപുത്രയുടെ പതിനാലാമത് സിനിമയും മോഹന്‍ലാലിന്റെ 360 മത് സിനിമയുമാണിത്. ഓപ്പറേഷന്‍ ജാവ, സൗദി വെള്ളയ്ക്ക എന്നീ സിനിമകള്‍ക്ക് ശേഷമെത്തുന്ന...