അഭിനയിക്കാന്‍ വിളിച്ചവരോടെല്ലാം പ്രണവ് 'നോ' പറഞ്ഞു; അധ്യാപകനാകാനാണ് താല്‍പര്യമെന്ന് മോഹന്‍ലാലിന് മറുപടി

രേണുക വേണു| Last Modified ചൊവ്വ, 13 ജൂലൈ 2021 (10:23 IST)

മോഹന്‍ലാലിന്റെ മകന്‍ എന്ന നിലയില്‍ മലയാള സിനിമയില്‍ ഇടംപിടിച്ച പ്രണവ് ആദ്യ സിനിമകള്‍കൊണ്ട് തന്നെ പ്രേക്ഷകരുടെ ഹൃദയത്തില്‍ സ്ഥാനംപിടിച്ചു. പ്രണവ് മോഹന്‍ലാലിന്റെ 31-ാം ജന്മദിനമാണ് ഇന്ന്. പിതാവ് സിനിമാ ലോകത്ത് രാജാവായി വിലസുമ്പോഴും പ്രണവിന്റെ താല്‍പര്യവും ഇഷ്ടവും സിനിമ ആയിരുന്നില്ല. ഇതേ കുറിച്ച് മോഹന്‍ലാല്‍ തന്നെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പറഞ്ഞിട്ടുണ്ട്.

പലരും പ്രണവിനെ സിനിമയിലേക്ക് വിളിക്കാന്‍ വന്നിട്ടുണ്ട്. എന്നാല്‍, അഭിനയിക്കാന്‍ വിളിച്ചവരോടെല്ലാം അദ്ദേഹം 'നോ' പറഞ്ഞു. സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമില്ലേ എന്ന് മോഹന്‍ലാല്‍ ചോദിച്ചപ്പോള്‍ പ്രണവ് അതിനു കൃത്യമായ മറുപടിയും നല്‍കി. ആളുകളെ പഠിപ്പിക്കുന്നതാണ് ഇഷ്ടം. ഏഷ്യയില്‍ ഇംഗ്ലീഷ് അറിയാത്ത നിരവധി രാജ്യങ്ങളുണ്ട്. അവരെ ഇംഗ്ലീഷ് പഠിപ്പിക്കുന്നതാണ് തനിക്ക് താല്‍പര്യമെന്നാണ് പ്രണവ് അന്ന് മോഹന്‍ലാലിനോട് പറഞ്ഞത്. കൈരളി ടിവിയിലെ ജെബി ജങ്ഷനിലാണ് മോഹന്‍ലാല്‍ മകനെ കുറിച്ച് വാചാലനായത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :