അനുബന്ധ വാര്‍ത്തകള്‍
- സുഹാസിനിയുമായി പ്രണയമെന്ന് ഗോസിപ്പ്; മമ്മൂട്ടി അസ്വസ്ഥനായി, സുല്‍ഫത്തിനെയും കൊണ്ട് സിനിമാ സെറ്റിലേക്ക്
- മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രം വരുന്നു, 'മാമാങ്കം' നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളിയുമായി ചര്‍ച്ചകള്‍ തുടങ്ങി
- മമ്മൂട്ടിയുടെ 'സിബിഐ 5' തുടങ്ങുമ്പോള്‍ മറ്റെല്ലാം ജോലികളും നിര്‍ത്തിവെക്കും:ജേക്ക്സ് ബിജോയ്
- ഇഷ്ട ഭക്ഷണം മുന്നിലെത്തിയാല്‍ മമ്മൂട്ടി ചെയ്യുന്നത്
- നടനാവാന്‍ വേണ്ടി മാത്രം ജനിച്ചയാളാണ് എന്റെ ഇച്ചാക്ക; മമ്മൂട്ടിയെ കുറിച്ച് മോഹന്‍ലാല്‍
ഇച്ചാക്കയ്ക്ക് ശുണ്ഠിക്കൊപ്പം ചെറിയ കുറുമ്പുകളും ഉണ്ട്, 16-ാം തിയതി ഒരു പരിപാടിക്ക് മമ്മൂട്ടിയെ വേണമെങ്കില്‍ അദ്ദേഹത്തോട് 12-ാം തിയതി ഫ്രീ ആണോ എന്ന് ചോദിക്കുക; ചിരിപ്പിച്ച് മോഹന്‍ലാല്‍
മമ്മൂട്ടിയുടെ കുറുമ്പിനെ കുറിച്ച് വെളിപ്പെടുത്തി സുഹൃത്തും സഹതാരവുമായ മോഹന്‍ലാല്‍. വെള്ളിത്തിരയിലെത്തിയിട്ട് 50 വര്‍ഷം പൂര്‍ത്തിയാക്കിയ മമ്മൂട്ടിയെ ആദരിച്ചുകൊണ്ട് ഗൃഹലക്ഷ്മി പുറത്തിറക്കിയ പ്രത്യേക പതിപ്പിലാണ് മോഹന്‍ലാലിന്റെ തുറന്നുപറച്ചില്‍.
ഗൗരവത്തിനും അല്‍പ്പം ശുണ്ഠിക്കുമൊപ്പം ചെറിയ ചെറിയ കുറുമ്പുകള്‍ ഉള്ള ആളാണ് മമ്മൂട്ടിയെന്ന് മോഹന്‍ലാല്‍ പറയുന്നു. ' നമുക്ക് അടുത്ത 16-ാം തിയതി മമ്മൂട്ടിയെ ഒരു കാര്യത്തിനു ആവശ്യമുണ്ട്. പതിനാറാം തിയതി ഒന്ന് വരുമോ എന്ന് ചോദിച്ചാല്‍ ആദ്യത്തെ ഉത്തരം 'ഇല്ല, അന്ന് പറ്റില്ല' എന്നായിരിക്കും. അതുകൊണ്ട് ഒരിക്കലും 16-ാം തിയതിയാണ് നമുക്ക് ആവശ്യം എന്ന് പറയരുത്. മറിച്ച് ആദ്യം 12-ാം തിയതിയോ 13-ാം തിയതിയോ ചോദിക്കുക. പറ്റില്ല എന്ന് പറയും. അപ്പോള്‍ 16-ാം തിയതിയോ എന്ന് ചോദിക്കുക. അത് ഓക്കെയായിരിക്കും. നമുക്ക് ആവശ്യമുള്ളതും അന്നുതന്നെയാണ്. ഇതിനെ സ്‌നേഹക്കുറുമ്പ് എന്നാണ് ഞാന്‍ വിളിക്കാറുള്ളത്,' മോഹന്‍ലാല്‍ കുറിച്ചു.