മോഹന്‍ലാലിനെ 150 കിലോയുള്ള തടിയന്‍ കഥാപാത്രമാക്കിയത് എങ്ങനെ ? അങ്കിള്‍ബണ്‍ പിറവി

രേണുക വേണു| Last Modified ഞായര്‍, 15 ഓഗസ്റ്റ് 2021 (10:12 IST)

മോഹന്‍ലാല്‍-ഭദ്രന്‍ കൂട്ടുക്കെട്ടില്‍ 1991 ല്‍ തിയറ്ററുകളിലെത്തിയ സിനിമയാണ് അങ്കിള്‍ ബണ്‍. മോഹന്‍ലാലിന്റെ വളരെ വ്യത്യസ്തമായ ഒരു കഥാപാത്രമായിരുന്നു അങ്കിള്‍ ബണ്ണിലെ ചാര്‍ളി ചാക്കോ. 150 കിലോ ഭാരമുള്ള തടിയന്‍ കഥാപാത്രമായിരുന്നു മോഹന്‍ലാലിന്റെ ചാര്‍ളി.

മോഹന്‍ലാലിനെ ഇത്ര തടിയുള്ള രൂപത്തിലേക്ക് എങ്ങനെ മാറ്റുമെന്നത് വലിയ ആശങ്കയായിരുന്നു. മോഹന്‍ലാലിന്റെ ശരീരത്തില്‍ പഞ്ഞിനിറച്ചു കെട്ടിവയ്ക്കുകയോ അല്ലെങ്കില്‍ തലയിണ വച്ച് ശരീരം തടിച്ചതായി കാണിക്കുകയോ ചെയ്യാമെന്ന ആലോചനകള്‍ നടന്നു. എന്നാല്‍, ഇത് രണ്ടിനോടും സംവിധായകന്‍ ഭദ്രന് താല്‍പര്യമില്ലായിരുന്നു. കഥാപാത്രത്തിനു പൂര്‍ണത വന്നില്ലെങ്കിലോ എന്ന സംശയമായിരുന്നു ഭദ്രന്.

അങ്ങനെ ആശങ്കപ്പെട്ടു നില്‍ക്കുമ്പോള്‍ കലാസംവിധായകന്‍ സാബു സിറിലിനെ കുറിച്ച് ഭദ്രന്‍ കേട്ടു. സാബുവിനെ ഭദ്രന്‍ വിളിപ്പിച്ചു. മോഹന്‍ലാലിന്റെ കഥാപാത്രത്തെ 150 കിലോ ഭാരമുള്ള ശരീരമാക്കണമെന്ന് ഭദ്രന്‍ സാബുവിനോട് പറഞ്ഞു. സാബു സിറിലിന്റെ ഐഡിയയാണ് പിന്നീട് മോഹന്‍ലാലിന്റെ ചാര്‍ളി എന്ന കഥാപാത്രത്തിനു രൂപം നല്‍കിയത്. മോഹന്‍ലാലിന്റെ ശരീരം 150 കിലോ ഭാരമുള്ള ആളെ പോലെ ആക്കാന്‍ വാട്ടര്‍ബാഗ് ഉപയോഗിച്ചാല്‍ മതിയെന്നാണ് സാബു സിറില്‍ അഭിപ്രായപ്പെട്ടത്. പിന്നീട് വാട്ടര്‍ ബാങ്ക് ശരീരത്തില്‍ നിറച്ച് മോഹന്‍ലാല്‍ ചാര്‍ളി ആകുകയും ആ രൂപം കണ്ട് പ്രേക്ഷകര്‍ ഞെട്ടുകയും ചെയ്തു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :