മമ്മൂട്ടിയുടെ 'സിബിഐ 5' തുടങ്ങുമ്പോള്‍ മറ്റെല്ലാം ജോലികളും നിര്‍ത്തിവെക്കും:ജേക്ക്‌സ് ബിജോയ്

കെ ആര്‍ അനൂപ്| Last Modified ശനി, 14 ഓഗസ്റ്റ് 2021 (14:25 IST)

'സിബിഐ 5' പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. അഭിനേതാക്കളെയും അണിയറപ്രവര്‍ത്തകരെയും തീരുമാനിക്കുന്ന തിരക്കിലാണ് നിര്‍മ്മാതാക്കള്‍. സിനിമയെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍ പങ്കുവെക്കുകയാണ് സംഗീതസംവിധായകന്‍ ജേക്ക്‌സ് ബിജോയ്.

തനിക്ക് ആകാംക്ഷയുണ്ടാക്കുന്ന പ്രോജക്റ്റ് ആണ് സിബിഐ സീരീസിലെ അഞ്ചാം ഭാഗമെന്ന് ജേക്ക്‌സ് പറഞ്ഞു. അതിനായി അദ്ദേഹം കാത്തിരിക്കുകയുമാണ്. സിനിമ തുടങ്ങുമ്പോള്‍ മറ്റെല്ലാം ജോലികളും നിര്‍ത്തിവെക്കും.സിബിഐ5 മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വേണ്ടിയാണെന്നും ജേക്ക്‌സ് പറഞ്ഞു. അതേസമയം സിബിഐ മറ്റ് 4 സിരീസുകളിലും ശ്യാം ആയിരുന്നു സംഗീതം നല്‍കിയിരുന്നത്. അതില്‍നിന്നും വലിയ മാറ്റങ്ങള്‍ വരുത്തുന്നില്ലെന്നും കാലികമാക്കാനായി ചില്ലറ വ്യത്യാസങ്ങള്‍ മാത്രമേ വരുത്തുന്നുള്ളുവെന്നും ജേക്‌സ് പറഞ്ഞു.

കള, ദി പ്രീസ്റ്റ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച അഖില്‍ ജോര്‍ജ് 'സിബിഐ 5'യില്‍ ഛായാഗ്രഹകനായി ഉണ്ടാകും.മമ്മൂട്ടിക്കൊപ്പം അഖിലിന്റെ രണ്ടാമത്തെ ചിത്രമാണിത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :