രേണുക വേണു|
Last Modified ശനി, 14 ഓഗസ്റ്റ് 2021 (12:25 IST)
വെള്ളിത്തിരയിലെത്തിയിട്ട് 50 വര്‍ഷം പൂര്‍ത്തിയാക്കിയ നടന്‍ മമ്മൂട്ടിയെ കുറിച്ച് വാചാലനായി സുഹൃത്തും അഭിനേതാവുമായ മോഹന്‍ലാല്‍. ഗൃഹലക്ഷ്മി ഓണം ലക്കത്തിലാണ് മമ്മൂട്ടിയെ കുറിച്ച് മോഹന്‍ലാല്‍ എഴുതിയിരിക്കുന്നത്. നടനാവാന്‍ മാത്രം ജനിച്ചയാളാണ് മമ്മൂട്ടിയെന്ന് മോഹന്‍ലാല്‍ പറഞ്ഞു.
മമ്മൂട്ടിയെ താന്‍ ഇച്ചാക്കയെന്നാണ് വിളിക്കുന്നതെന്നും അദ്ദേഹവുമായി തനിക്ക് 39 വര്‍ഷത്തെ അടുപ്പമുണ്ടെന്നും ഈ കുറിപ്പില്‍ മോഹന്‍ലാല്‍ എഴുതിയിരിക്കുന്നു. 53 സിനിമകളില്‍ മമ്മൂട്ടിയും താനും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു.
"ഞാന്‍ മമ്മൂട്ടിയോളം അഭിനയിക്കാനോ മമ്മൂട്ടി എന്നെപ്പോലെ അഭിനയിക്കാനോ ഇതുവരെ ശ്രമിച്ചിട്ടില്ല. അതിന് കാരണം ഞങ്ങള്‍ രണ്ടുപേരും തീര്‍ത്തും വ്യത്യസ്തരായ രണ്ട് മനുഷ്യരാണ്, രണ്ട് കലാകാരന്മാരുമാണ് എന്ന കാര്യം മറ്റാരേക്കാളും ഞങ്ങള്‍ക്കറിമായിരുന്നു എന്നതാണ്. രണ്ട് വ്യത്യാസങ്ങള്‍ ഞങ്ങള്‍ക്കിടയിലുണ്ട്. അത് പരസ്പരം അറിയുകയും ചെയ്യാം. അതുകൊണ്ട് ഞങ്ങള്‍ക്കിടയില്‍ മത്സരത്തിന്റെ വൈരാഗ്യഭാവങ്ങളില്ല,"
"നടനാവാന്‍ വേണ്ടി മാത്രം ജനിച്ചയാളാണ് മമ്മൂട്ടി. തന്റെ ലക്ഷ്യവും വഴിയുമെല്ലാം അദ്ദേഹത്തിന് നേരത്തെ തന്നെ നല്ല നിശ്ചയമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അത്രയും ദൃഢനിശ്ചയത്തോടെയായിരുന്നു അദ്ദേഹത്തിന്റെ ഓരോ ചുവടുകളും. ഇന്നും സിനിമ തന്നെയാണ് അദ്ദേഹത്തിന്റെ പാഷന്‍. മമ്മൂട്ടിയുടെ ഓരോ ചുവടിലും ദൃഢനിശ്ചയത്തിന്റെ മുദ്രകളുണ്ടായിരുന്നു," മോഹന്‍ലാല്‍ കുറിച്ചു