എല്ലാ മാസവും ഡയറ്റീഷ്യനായി ചെലവാക്കുന്നത് ലക്ഷങ്ങൾ, അച്ഛൻ സ്ഥിരം വഴക്ക് പറയാറുണ്ട്: തപ്സി പന്നു

അഭിറാം മനോഹർ| Last Modified വ്യാഴം, 16 മാര്‍ച്ച് 2023 (17:37 IST)
ഫിറ്റ്നസ് കാര്യങ്ങളിൽ അതീവ ശ്രദ്ധ പുലർത്തുന്നവരാണ് സിനിമാതാരങ്ങൾ. ജിമ്മിലും മറ്റുമുള്ള താരങ്ങളുടെ വർക്കൗട്ട് ചിത്രങ്ങൾ പെട്ടെന്ന് തന്നെ വൈറലാകാറുണ്ട്. അത്തരത്തിൽ ഫിറ്റ്നസിൽ അതീവശ്രദ്ധ പുലർത്തുന്ന താരമാണ് നടി തപ്സി പന്നു. താൻ ഓരോ മാസവും ഒരു ലക്ഷത്തോളം രൂപയാണ് ഡെയറ്റീഷ്യനായി ചിലവാക്കുന്നതെന്ന് തപ്സി പറയുന്നു.

ഓരോ ലക്ഷം രൂപയാണ് ഞാൻ ഓരോ മാസവും ഡയറ്റീഷ്യനായി ചെലവാക്കുന്നത്. എൻ്റെ പിതാവ് വളരെ കുറച്ച് മാത്രം ചെലവഴിക്കുന്ന ആളുകളാണ്. ഒരു ജീവിതകാലം മുഴുവൻ പണം സമ്പാദിച്ചിട്ടും സ്വന്തം ആവശ്യങ്ങൾക്ക് പണം ചെലവഴിക്കാത്ത ആളാണ് അച്ഛൻ. എനിക്കും സഹോദരിമാർക്കുമായി ഒന്നും സമ്പാദിക്കേണ്ടതില്ലെന്ന് ഞാൻ അച്ഛനോട് പറഞ്ഞിട്ടുണ്ട്. എന്നിട്ടും എപ്പോഴും പണം ചെലവഴിക്കുന്നതിനെ പറ്റി അച്ഛൻ പരാതിപ്പെടും. തപ്സി പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :