പുഴ മുതൽ പുഴ വരെ ഹിന്ദിയിലേക്കും, മറ്റു ഭാഷകളിൽ ഉടനെത്തുമെന്ന് രാമസിംഹൻ

അഭിറാം മനോഹർ| Last Modified വ്യാഴം, 16 മാര്‍ച്ച് 2023 (14:07 IST)
മലബാർ കലാപത്തെ ആസ്പദമാക്കി ഒരുക്കിയ പുഴ മുതൽ പുഴ വരെ എന്ന ചിത്രം ഈ മാസം 24ന് കൂടുതൽ മാർക്കറ്റുകളിലേക്ക് റിലീസിനെത്തുമെന്ന് സംവിധായകൻ അബൂബക്കർ. കർണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങൾക്കൊപ്പം യുഎസിലും റിലീസ് ചെയ്യുമെന്ന് ഫെയ്സ്ബുക്ക് ലൈവിലൂടെ സംവിധായകൻ അറിയിച്ചു.

ഒഴിവാക്കിയ പല തിയേറ്ററുകളിലേക്കും ചിത്രം തിരിച്ചെത്തുകയാണ്. ഹിന്ദി പതിപ്പിൻ്റെ സെൻസറിംഗ് നടക്കുന്നു. മറ്റ് ഭാഷാപതിപ്പുകളുടെ കാര്യം സംസാരിക്കുന്നുണ്ട്. കന്നഡയിലേക്കും പിറകെ തമിഴ്‌നാട്ടിലും സിനിമയെത്തും. സിനിമ മെച്ചപ്പെട്ട നിലയിലേക്ക് നീങ്ങുകയാണ്. സിനിമ കണ്ട .1 ശതമാനം ആളുകൾ പോലും കുറ്റം പറഞ്ഞിട്ടില്ലെന്നും സിനിമ കാണാത്തവരാണ് കുറ്റം പറയുന്നതെന്നും രാമസിംഹൻ അബൂബക്കർ പറയുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :