1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. MG Sreekumar shared photo with wife

'ഈ കൈകളില്‍ എന്നും സുരക്ഷിത'; ഭാര്യയെ എടുത്തുയര്‍ത്തി എം.ജി.ശ്രീകുമാര്‍

MG Sreekumar shared photo with wife 'ഈ കൈകളില്‍ എന്നും സുരക്ഷിത'; ഭാര്യയെ എടുത്തുയര്‍ത്തി എം.ജി.ശ്രീകുമാര്‍
ഭാര്യക്കൊപ്പം അവധിക്കാലം ആഘോഷിക്കുകയാണ് മലയാളികളുടെ പ്രിയ ഗായകന്‍ എം.ജി.ശ്രീകുമാര്‍. ഭാര്യക്കൊപ്പമുള്ള ചിത്രം ശ്രീകുമാര്‍ തന്നെ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. 
 
ഭാര്യ ലേഖ ശ്രീകുമാറിനെ കൈകളില്‍ എടുത്തുയര്‍ത്തി നില്‍ക്കുന്ന ചിത്രമാണ് എം.ജി. ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഹവായ് ബീച്ചില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇതാണ്. 
 
' ഈ മനോഹര തീരത്തു തരുമോ ഇനി ഒരു ജന്മം കൂടി' എന്നാണ് എം.ജി.ശ്രീകുമാര്‍ ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്. 'ഈ കൈകളില്‍ എന്നും സുരക്ഷിതയാണ്' എന്നാണ് ലേഖ ചിത്രത്തിനു നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്. 
 
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് ഇരുവരും. തങ്ങളുടെ ചിത്രങ്ങള്‍ രണ്ട് പേരും ഫെയ്‌സ്ബുക്കില്‍ പങ്കുവെയ്ക്കാറുണ്ട്. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
മലയാള സിനിമയിലെ ആദ്യ ലിപ് ലോക്ക് ചുംബനരംഗം ഇതാണ്; വീഡിയോ