1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Methil devika facebook account hacked

ഫേസ്‌ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി മേതിൽ ദേവിക

ഫേസ്‌ബുക്ക്
നർത്തകി മേതിൽ ദേവികയുടെ ഫേസ്‌ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. മേതില്‍ ദേവികയുടെ പേജിലെ വീഡിയോകള്‍ നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്. മേതില്‍ ദേവിക തന്നെയാണ് ഇക്കാര്യം അറിയിച്ചത്. എന്തെങ്കിലും സന്ദേശങ്ങൾ തന്റെ പേരിൽ നിന്നായി വരികയാണെങ്കിൽ അറിയിക്കണമെന്നും മേതിൽ ദേവിക ആവശ്യപ്പെട്ടു.
 
എന്താണ് സംഭവിക്കുന്നത് എന്ന് എനിക്ക് അറിയില്ല. വീഡിയോകള്‍ കാണുന്നില്ല. അറിയാതെ ലൈവ് പോകുന്നു. എന്തെങ്കിലും സന്ദേശങ്ങള്‍ വന്നാല്‍ അറിയിക്കണമെന്നും ദേവിക പറയുന്നു.അക്കൗണ്ട് വീണ്ടെടുക്കാൻ ശ്രമം തുടരുകയാണെന്നും മേതിൽ ദേവിക പറഞ്ഞു.അടുത്തിടെ നടൻ അനൂപ് മേനോന്റെ ഫേസ്‍ബുക്ക് പേജും ഹാക്ക് ചെയ്യപ്പെടുകയും വീണ്ടെടുക്കുകയും ചെയ്‍തിരുന്നു.
അടുത്ത ലേഖനം
കുറേ ചിരിപ്പിച്ചു, അവസാനം വേദനിപ്പിച്ചു; എന്നിട്ടും ഈ മോഹന്‍ലാല്‍ ചിത്രം തിയറ്ററുകളില്‍ പരാജയപ്പെട്ടു !