1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Meghna Raj son photos

ഉണ്ണിക്കണ്ണനായി ജൂനിയര്‍ ചീരു, മകന്റെ ചിത്രങ്ങളുമായി നടി മേഘ്‌ന രാജ്

മേഘ്‌ന രാജ്
ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാളികളുടെ പ്രിയ താരങ്ങളില്‍ ഒരാളായി മാറിയ നടിയാണ് മേഘ്‌ന രാജ്. ചിരഞ്ജീവി സര്‍ജയുടെ അപ്രതീക്ഷിത വിയോഗത്തില്‍നിന്നും പതിയെ പുതിയ ജീവിതത്തിലേക്ക് നടന്നു കയറുകയാണ് മേഘ്‌ന. മകന്റെ വരവോടെ നടിയുടെ മുഖത്ത് പതിയെ പഴയ സന്തോഷം തിരിച്ചെത്തി. മകന്റെ ഒപ്പമുള്ള ഓരോ വിശേഷങ്ങളും താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ മകന്റെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് മേഘ്‌ന.
അമ്മയുടെ കൈകളില്‍ ഉണ്ണിക്കണ്ണന്റെ വേഷത്തിലാണ് ജൂനിയര്‍ ചീരുവിനെ കാണാനാകുന്നത്.ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ മേഘ്‌നയുടെ മകന് ആശംസകളുമായി ആരാധകരും എത്തി.ഒക്ടോബര്‍ 22 നാണ് മേഘ്‌നയ്ക്ക് ആണ്‍ കുഞ്ഞ് പിറന്നത്.
അടുത്ത ലേഖനം
ഞാന്‍ താമസിക്കുന്നത് വാടക വീട്ടില്‍: അനുപം ഖേര്‍