ഞാന്‍ താമസിക്കുന്നത് വാടക വീട്ടില്‍: അനുപം ഖേര്‍

രേണുക വേണു| Last Modified തിങ്കള്‍, 30 ഓഗസ്റ്റ് 2021 (13:52 IST)

തന്റെ പേരില്‍ ഇപ്പോള്‍ വസ്തുവകകള്‍ ഒന്നും ഇല്ലെന്ന് നടന്‍ അനുപം ഖേര്‍. മുംബൈയില്‍ താന്‍ താമസിക്കുന്നത് വാടകയ്ക്ക് എടുത്ത അപ്പാര്‍ട്‌മെന്റില്‍ ആണെന്ന് അനുപം ഖേര്‍ പറഞ്ഞു. തന്റെ പേരില്‍ സ്ഥലങ്ങളോ വീടോ വാങ്ങിക്കില്ലെന്ന് നാല്-അഞ്ച് വര്‍ഷങ്ങള്‍ മുന്‍പ് എടുത്ത തീരുമാനമാണെന്നും ഷിംലയില്‍ ഒന്‍പത് ബെഡ്‌റൂമുകള്‍ ഉള്ള ഫ്‌ളാറ്റ് വാങ്ങിയത് അമ്മയ്ക്ക് സമ്മാനമായി നല്‍കിയെന്നും താരം പറഞ്ഞു. ഇത്രയധികം മുറികളുള്ള വീട് തനിക്ക് വേണ്ട എന്നും ആഡംബര ഫ്‌ളാറ്റ് വാങ്ങാന്‍ കുറേ പൈസ ചെലവഴിച്ച തനിക്ക് ഭ്രാന്ത് ആണെന്നും അമ്മ തന്നോട് പറഞ്ഞതായും അനുപം ഖേര്‍ വെളിപ്പെടുത്തി. ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :