കെ ആര്‍ അനൂപ്|
Last Modified വെള്ളി, 30 ഏപ്രില്‍ 2021 (17:33 IST)
മലയാളികളുടേയും പ്രിയതാരമാണ് മേഘ്‌ന രാജ്. രണ്ടാം വിവാഹ വാര്‍ഷികത്തിന്റെ സന്തോഷം തീരും മുന്‍പേ തന്നെ വിട്ടു പോയ ചിരഞ്ജീവി സര്‍ജയുടെ ഓര്‍മകളിലാണ് മേഘ്‌ന. ഒരു യാത്രയ്ക്കിടെ പകര്‍ത്തിയ ചിത്രം ഷെയര്‍ ചെയ്തു കൊണ്ടാണ് നടി ഹൃദയസ്പര്‍ശിയായ വാക്കുകള്‍ എഴുതിയത്.
'ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു! തിരിച്ചുവാ'-മേഘ്‌ന കുറിച്ചു.
മകനെ ഒരു നോക്ക് കാണാനാകാതെ ചീരുവിന്റെ അച്ഛനും നടനുമായ ചിരഞ്ജീവി സര്‍ജ യാത്രയായപ്പോള്‍ മേഘ്‌ന ഗര്‍ഭിണിയായിരുന്നു. വീണ്ടും മാസങ്ങളുടെ കാത്തിരിപ്പിന് ശേഷം കുടുംബത്തില്‍ സന്തോഷവുമായാണ് ജൂനിയര്‍ ചീരു എത്തിയത്. അവന്റെ വരവ് മേഘ്‌നയുടെ മുഖത്ത് വീണ്ടും ചിരി കൊണ്ടുവരാനായി. മകന് ആറുമാസം തികഞ്ഞതിന്റെ സന്തോഷം അടുത്തിടെ നടി പങ്കുവെച്ചിരുന്നു.