1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Megastar chiranjeevi's vishawambhara update

ചീരുവിന്റെ വിശ്വംഭര ഒരുങ്ങുന്നു, തൃഷയെ കൂടാതെ 2 നായികമാർ

Viswambhara
Viswambhara
മെഗാസ്റ്റാര്‍ ചിരഞ്ജീവിയെ നായകനാക്കി വഷിഷ്ഠ മല്ലിഡി സംവിധാനം ചെയ്യുന്ന പുതിയ സിനിമയായ വിശ്വംഭരയില്‍ മൂന്ന് നായികമാരെന്ന് റിപ്പോര്‍ട്ടുകള്‍. ഫാന്റസി ത്രില്ലറായിട്ടാകും ചിത്രം ഒരുക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. തൃഷയാണ് സിനിമയില്‍ ചിരഞ്ജീവിയുടെ ജോഡിയായി എത്തുന്നത്. തൃഷയെ കൂടാതെ ഇഷ ചൗളയും രമ്യ പശുപലേടിയും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തും.
 
മഹേഷ് ബാബു നായകനായി ഒടുവിലെത്തിയ ഗുണ്ടൂര്‍ കാരത്തിലെ വമ്പന്‍ വീടിന്റെ സെറ്റില്‍ വിശ്വഭരയിലെ ഒരു ഗാനരംഗവും ചിത്രീകരിച്ചിരുന്നു. ഒരു സാധാരണക്കാരന്‍ ഹീറോയായി മാറുന്നതാണ് സിനിമയുടെ കഥ. ഭോല ശങ്കര്‍ ആയിരുന്നു ചിരഞ്ജീവി നായകനായി ഒടുവില്‍ പുറത്തിറങ്ങിയ തെലുഗു സിനിമ. അജിത് നായകനായ വേതാളത്തിന്റെ തെലുങ്ക് റീമേയ്ക്കായിട്ടും ചിത്രം ബോക്‌സോഫീസില്‍ തകര്‍ന്നടിഞ്ഞിരുന്നു. സമീപകാലത്തിന്നും ബോക്‌സോഫീസില്‍ വമ്പന്‍ വിജയം നേടാന്‍ ചിരഞ്ജീവിയ്ക്ക് സാധിച്ചിട്ടില്ല.
 
അടുത്ത ലേഖനം
ഡിസിപി രാഘവൻ വീണ്ടുമെത്തും? വേട്ടയാട് വിളയാട് 2ന്റെ സൂചന നൽകി ഗൗതം മേനോൻ