അഭിറാം മനോഹർ|
Last Modified വെള്ളി, 26 ജനുവരി 2024 (08:37 IST)
2024ലെ പത്മാ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പത്മവിഭൂഷണ്‍,പത്മഭൂഷണ്‍,പത്മശ്രീ ബഹുമതികളാണ് പ്രഖ്യാപിച്ചത്. സുപ്രീംകോടതിയിലെ ആദ്യ വനിതാ ജസ്റ്റിസായ ഫാത്തിമ ബീവി(മരണാനന്തരം), മുന്‍ കേന്ദ്രമന്ത്രിയും ബിജെപിയുടെ മുതിര്‍ന്ന നേതാവുമായ ഒ രാജഗോപാല്‍ എന്നിവര്‍ക്ക് പത്മഭൂഷണ്‍ ലഭിച്ചു.
തെലുങ്ക് നടന്‍ ചിരഞ്ജീവി, മുന്‍ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു, നര്‍ത്തകിയും നടിയുമായ വൈജയന്തിമാല, നര്‍ത്തകി പത്മാ സുബ്രഹ്മണ്യം. സാമൂഹിക പ്രവര്‍ത്തകനായിരുന്ന അന്തരിച്ച ബിന്ദേശ്വര്‍ പാഠക്, ഗായിക ഉഷാ ഉതുപ്പ് എന്നിവര്‍ക്കാണ് പത്മവിഭൂഷണ്‍ ബഹുമതി.
ജസ്റ്റിസ് ഫാത്തിമ ബീവി(പൊതുകാര്യം), ഹോര്‍മുസ്ജി എന്‍ കാമ,മിഥുന്‍ ചക്രവര്‍ത്തി,സീതാറാം ജിന്‍ഡാല്‍,അശിന്‍ ബാലചന്ദ് മെഹ്ത,യങ് ലിയു, സത്യഭാരത മുഖര്‍ജി(മരണാനന്തരം), റാം നായിക്, ഓ രാജഗോപാല്‍, ദത്താത്രായ് അംബദാസ് മയലൂ ഏലിയാസ് രാജ്ദത്ത്. തേജസ് മധുസൂദന്‍ പട്ടേല്‍, തോഗ്ദാന്‍ റിന്‍പോച്ചെ(മരണാനന്ത്രം),വിജയകാന്ത്(മരണാനന്തരം),കുന്ദന്‍ വ്യാസ്,പ്യാരിലാല്‍ ശര്‍മ,ചന്ദ്രേശ്വര്‍ പ്രസാദ് ഠാക്കൂര്‍,ഉഷാ ഉതുപ്പ് എന്നിവര്‍ക്കാണ് പത്മവിഭൂഷണ്‍ പുരസ്‌കാരം ലഭിച്ചത്.
കായികതാരങ്ങളില്‍ രോഹന്‍ ബോപ്പണ്ണ, ജോഷ്ണ ചിന്നപ്പ എന്നിവര്‍ക്ക് പത്മശ്രിയുണ്ട്. ഇന്ത്യയിലെ ആദ്യ വനിതാ പാപ്പാനായ അസമിലെ പാര്‍ബതി ബറുവ പത്മശ്രീ നേടി. പത്മ പുരസ്‌കാരങ്ങളില്‍ 9 എണ്ണം മരണാനന്തര ബഹുമതിയാണ്. ജേതാക്കളില്‍ 30 പേര്‍ വനിതകളും 8 പേര്‍ വിദേശ ഇന്ത്യക്കാരുമാണ്.