'ബ്രോ ഡാഡി' തെലുങ്ക് റിമേക്ക് അല്ല, വരാനിരിക്കുന്ന ചിരഞ്ജീവി ചിത്രത്തെക്കുറിച്ച് സംവിധായകന്‍ കല്യാണ്‍ കൃഷ്ണ

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 17 ഓഗസ്റ്റ് 2023 (14:02 IST)
'ബ്രോ ഡാഡി' തെലുങ്ക് റിമേക്ക് അണിയറയില്‍ ഒരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ ഉണ്ടായിരുന്നു.കല്യാണ്‍ കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തെ ചിരഞ്ജീവി ചെയ്യുമെന്നാണ് പറയപ്പെട്ടിരുന്നത്. എന്നാല്‍ താന്‍ ചെയ്യാന്‍ പോകുന്ന സിനിമ 'ബ്രോ ഡാഡി'യുടെ റീമേക്ക് അല്ലെന്ന് കല്യാണ്‍ കൃഷ്ണ പറഞ്ഞു.

എന്നാല്‍ ഒരു അച്ഛന്റെയും മകന്റെയും ഹൃദയസ്പര്‍ശിയായ കഥയാണ് സിനിമ പറയാന്‍ പോകുന്നത്. വളരെ വ്യത്യസ്തമായ സിനിമയാണെന്നും സംവിധായകന്‍ പറഞ്ഞു.ചിരഞ്ജീവിയുടെ മകന്‍ രാംചരണ്‍ 'ബ്രോ ഡാഡി'യുടെയും 'ഡ്രൈവര്‍ ലൈസന്‍സി'ന്റെയും റീമേക്ക് അവകാശങ്ങള്‍ സ്വന്തമാക്കിയിരുന്നു.


അതുകൊണ്ടാണ് പലരും തെറ്റിദ്ധരിച്ച് പോയത്. ഭാവിയില്‍ ബ്രോ ഡാഡി റീമേക്കില്‍ ചിരഞ്ജീവി അഭിനയിച്ചേക്കാം എന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :