അനുബന്ധ വാര്ത്തകള്
- 'അതൊക്കെ കാണുമ്പോൾ അവൾ പുച്ഛത്തോടെ ചിരിക്കാറാണ് പതിവ്': മീനാക്ഷിയെ കുറിച്ച് നമിത പ്രമോദ് പ്രമോദ്
- Urvashi Manju Warrier: മകൾക്കൊപ്പം ഓണം ആഘോഷിച്ച് ഉർവശി; മഞ്ജുവിനും ഇങ്ങനെയൊരു ദിവസം വരുമെന്ന് ആരാധകർ
- Meenakshi Dileep: എന്തൊരഴകാണ്! കാവ്യയ്ക്ക് വേണ്ടി വീണ്ടും ലക്ഷ്യയുടെ മോഡലായി മീനാക്ഷി
- Meenakshi Dileep: കാവ്യ മാധവന് വേണ്ടി മോഡലായി മീനാക്ഷി, ലൈക്ക് അടിച്ച് മഞ്ജു വാര്യർ
- Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്
'കൂടുതൽ വിളഞ്ഞാൽ വിത്തിന് കൊള്ളാതെ വരും' എന്ന് കമന്റ്; 'ഇപ്പോൾ ഹൈബ്രിഡ് വിത്തുകളുടെ കാലമാണെന്ന്' മീനാക്ഷി
സിനിമയിൽ ബാലതാരമായെത്തി മലയാളികളുടെ മനം കവർന്ന നടിയാണ് മീനാക്ഷി അനൂപ്. ഒപ്പം, അമർ അക്ബർ അന്തോണി, ഓഫീസർ ഓൺ ഡ്യൂട്ടി എന്നിങ്ങനെ ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാൻ മീനാക്ഷിക്ക് ഇതിനോടകം കഴിഞ്ഞു. സോഷ്യൽ മീഡിയയിലും സജീവമായ മീനാക്ഷി തന്റെ രസകരമായ പോസ്റ്റുകളിലൂടെയും ആരാധകരുടെ കമന്റുകൾക്ക് നൽകുന്ന മറുപടികളിലൂടെയും പലപ്പോഴും വൈറലായിട്ടുണ്ട്.
അത്തരത്തിലൊരു പോസ്റ്റുമായി വീണ്ടും എത്തിയിരിക്കുകയാണ് മീനാക്ഷി. ഥാറിന് സമീപം നിൽക്കുന്ന ഒരു ഫോട്ടോ കഴിഞ്ഞ ദിവസം മീനാക്ഷി ഫെയ്സ്ബുക്കിൽ പങ്കുവച്ചിരുന്നു. 'THAR'മ്മികത ... ഞാൻ ശ്രദ്ധിക്കാറുണ്ട്....' എന്നാണ് ചിത്രത്തിനൊപ്പം മീനാക്ഷി ക്യാപ്ഷനായി കുറിച്ചത്.
പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുമായി എത്തിയത്. 'ക്യാപ്ഷനിൽ THAR ക്കം ഇല്ല, ക്യാപ്ഷൻ ഇടുന്നതിൽ പിഷാരടിയുടെ അനിയത്തി ആയി വരും', 'മീനാക്ഷിയുടെ ക്യാപ്ഷൻസ് എല്ലാം ഒന്നിനൊന്ന് മെച്ചം' എന്നൊക്കെയാണ് ചിത്രത്തിന് താഴെ നിറയുന്ന കമന്റുകൾ.
എന്നാൽ 'കൂടുതൽ വിളഞ്ഞാൽ വിത്തിന് കൊള്ളില്ലാതെ വരും എന്നൊരു ചൊല്ലുണ്ട് മലയാളത്തിൽ ഓർത്താൽ നല്ലത് എന്നായിരുന്നു' ഒരാളുടെ കമന്റ്. ഈ കമന്റിന് മീനാക്ഷി നൽകിയ മറുപടിയാണിപ്പോൾ ശ്രദ്ധേയമായി മാറുന്നത്. 'കാലം മാറിയെന്നും ...ഇപ്പൊ ഹൈബ്രിഡ് വിത്തുകളുടെ കാലമാണെന്നും കൂടി അറിയണം...'- എന്നായിരുന്നു മീനാക്ഷിയുടെ മറുപടി. എന്തായാലും മീനാക്ഷിയുടെ മറുപടിയ്ക്കും കയ്യടി ഉയരുകയാണ്.