Marco Release: ആകെ ചോരക്കളി, കിട്ടിയത് എ സർട്ടിഫിക്കറ്റും, പക്ഷേ ഇതൊന്നും ബാധിച്ചില്ല. മാർക്കോ പ്രീ സെയിൽസ് ഒരു കോടി കടന്നു
Marco release
സിനിമയുടെ ബുക്കിംഗ് 2 ദിവസം മുന്‍പ് ബുക്ക് മൈ ഷോയില്‍ ആരംഭിച്ചിരുന്നു. എ സര്‍ട്ടിഫൈഡ് സിനിമയായിരുന്നിട്ട് കൂടി ബുക്ക് മൈ ഷോ ബുക്കിങ്ങില്‍ 1.30 ലക്ഷം ഇന്ററസ്റ്റാാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. ട്രാക്കിംഗ് റിപ്പോര്‍ട്ടുകള്‍ പ്രകാരം സിനിമയുടെ പ്രീ സെയില്‍സ് ഒരു കോടി കടന്നിട്ടുണ്ട്. ഇതോടെ ഉണ്ണി മുകുന്ദന്റെ കരിയറില്‍ ഏറ്റവും വലിയ ആദ്യദിന കളക്ഷന്‍ നേടുന്ന സിനിമയായി മാര്‍ക്കോ മാറുമെന്ന് ഉറപ്പായി. 2 മണിക്കൂര്‍ 25 മിനിറ്റാണ് സിനിമയുടെ ദൈര്‍ഘ്യം.
ഹനീഫ് അദേനി സംവിധാനം ചെയ്ത നിവിന്‍ പോളി സിനിമയായ മുഖായേലിലെ മാര്‍ക്കോ ജൂനിയറിനെ നായകനാക്കിയുള്ള സ്പിന്‍ ഓഫ് സിനിമയാണ് മാര്‍ക്കോ. ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രം കൂടിയാണിത്.
