ഇതൊക്കെ കൈതിയിൽ കണ്ടതല്ലെ, മാർക്കോയുടെ പുതിയ പോസ്റ്ററിന് സമ്മിശ്ര പ്രതികരണം

Marco
അഭിറാം മനോഹർ| Last Modified വെള്ളി, 13 ഡിസം‌ബര്‍ 2024 (20:24 IST)
Marco
മലയാളികളുടെ പ്രിയതാരമായ ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അഥേനി സംവിധാനം നിര്‍വഹിക്കുന്ന മാര്‍ക്കോ മലയാളത്തിലെ ഏറ്റവും വയലന്റ് സിനിമയെന്ന ലേബലിലാണ് റിലീസിനായി തയ്യാറെടുക്കുന്നത്. സിനിമയുടേതായി പുറത്തിറങ്ങിയ ടീസറും പ്രൊമോഷണല്‍ ഗാനങ്ങളുമെല്ലാം തന്നെ ഈ സൂചനകള്‍ തന്നെയാണ് നല്‍കുന്നത്. സിനിമയുടെ അണിയറപ്രവര്‍ത്തകരുടെയും പ്രതികരണം ഇങ്ങനെ തന്നെയാണ്. കൂടാതെ ഐഎംഡിബിയില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കാത്തിരിക്കുന്ന സിനിമകളുടെ ലിസ്റ്റിലും മാര്‍ക്കോ ആറാം സ്ഥാനത്തെത്തിയിരുന്നു.


റിലീസിന് ഒരാഴ്ച മാത്രം ശേഷിക്കെ കഴിഞ്ഞ ദിവസം മാര്‍ക്കോ സിനിമയുടെ പുതിയ പോസ്റ്റര്‍ മാര്‍ക്കോ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയിരുന്നു.കൈതി സിനിമയിലെ കാര്‍ത്തിയെ ഓര്‍മ്മിപ്പിക്കുന്ന തരത്തില്‍ ഭാരമേറിയ മെഷീന്‍ ഗണ്ണും പിടിച്ചുനില്‍ക്കുന്ന ഉണ്ണി മുകുന്ദനാണ് പോസ്റ്ററിലുള്ളത്. കൈതിയ്ക്ക് ശേഷം വിക്രം, കെ ജി എഫ് സിനിമകളിലെല്ലാം വന്നതാണ് ഈ സംഭവമെന്നും മടുപ്പിക്കുന്നതാണെന്നും ഒരു വിഭാഗം ആരാധകര്‍ പറയുന്നു. അതേസമയം കൃത്യമായ ഹൈ മൊമന്റുകളുണ്ടെങ്കില്‍ മാസ് കാണിക്കാന്‍ ഉണ്ണി മുകുന്ദന് സാധിക്കുമെന്ന് പോസ്റ്ററിനെ പിന്തുണയ്ക്കുന്നവര്‍ പറയുന്നു. ഡിസംബര്‍ 20ന് സിനിമ റിലീസ് ചെയ്യുമ്പോള്‍ സിനിമയ്ക്കായുള്ള പ്രതീക്ഷ വാനോളമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :