വയലൻസ്, വയലൻസ്, വയലൻസ്: മാർക്കോ 18ന് താഴെയുള്ളവർക്ക് കാണാൻ പറ്റുന്ന പടമാണെന്ന് തോന്നുന്നില്ല: ജഗദീഷ്
അഭിറാം മനോഹർ|
Marco
ഉണ്ണി മുകുന്ദന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ മാര്‍ക്കോ ക്രിസ്മസില്‍ റിലീസിനായി ഒരുങ്ങുകയാണ്. സിനിമ തിയേറ്ററുകളിലെത്താന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ സിനിമയിലെ അഭിനേതാക്കളെ പരിചയപ്പെടുത്തി കൊണ്ട് അണിയറപ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം വീഡിയോ പുറത്ത് വിട്ടിരുന്നു.സിനിമ എന്താണെന്നും സിനിമയ്ക്ക് പിന്നിലുള്ള കാര്യങ്ങളെ പറ്റിയുമാണ് അഭിനേതാക്കള്‍ സംസാരിച്ചത്. വീഡിയോയിൽ മാര്‍ക്കോ 18 വയസിന് താഴെയുള്ളവര്‍ക്ക് പറ്റിയ സിനിമയല്ലെന്നാണ് തോന്നുന്നതെന്നാണ് സിനിമയിലെ പ്രധാനതാരങ്ങളിലൊരാളായ ജഗദീഷ് പറയുന്നത്.
ഡിസംബര്‍ 20നാണ് സിനിമ തിയേറ്ററുകളില്‍ എത്തുന്നത്. റിലീസിന് മുന്‍പായി പുറത്ത് വിട്ട സിനിമയുടെ ടീസര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.ടീസറിലടക്കം നിരവധി വയലന്‍സുള്ള രംഗങ്ങളുണ്ടായിരുന്നു. അടുത്തിടെ പുറത്തുവിട്ട സിനിമയിലെ ഗാനത്തിലും വയലന്‍സിന്റെ അതിപ്രസരമാണ് ഉണ്ടായിരുന്നത്. നിങ്ങള്‍ കണ്ടത് വെറും ടീസര്‍ മാത്രമാണെന്നും സിനിമയിലെ വയലന്‍സ് എത്രയോ മുകളിലാണെന്നുമാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ തന്നെ പറയുന്നത്. മലയാളത്തിലെ ഏറ്റവും വയലന്റ് പടമെന്ന ടാഗ് ലൈനില്‍ വരുന്ന ആക്ഷന്‍ ത്രില്ലര്‍ സംവിധാനം ചെയ്യുന്നത് ഹനീഫ് അദേനിയാണ്. അഞ്ച് ഭാഷകളിലായി റിലീസ് ചെയ്യുന്ന സിനിമയ്ക്ക് ആക്ഷന്‍ ഒരുക്കിയിരിക്കുന്നത് കലൈ കിങ്ങ്സ്റ്റണാണ്. രവി ബസ്രൂര്‍ ആണ് സംഗീതം.