അനുബന്ധ വാര്‍ത്തകള്‍
- കോതമംഗലത്തെ ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന മൊഫിയയുടെ ഭര്‍ത്താവും ഭര്‍ത്താവിന്റെ മാതാപിതാക്കളും കസ്റ്റഡിയില്‍
- കെഎസ്ആർടിസിയുടെ പ്രതിദിന വരുമാനം ഒന്നര വർഷത്തിന് ശേഷം 5 കോടി കടന്നു
- കോലിയും രോഹിത്തുമില്ല, ഒന്നാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് തിരിച്ചടിയായി കെഎൽ രാഹുലിനും പരിക്ക്
- നെടുമുടി വേണു മരിച്ച സമയത്ത് യുവതാരങ്ങളുടെ ഇടപെടല്‍ വളരെ കുറവായിരുന്നു; ഒളിയമ്പുമായി മണിയന്‍പിള്ള രാജു
- മുണ്ട് മടക്കി ഉടുത്ത് മമ്മൂട്ടി, ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'നന്‍പകല്‍ നേരത്ത് മയക്കം' ഒരുങ്ങുന്നു
മരക്കാര്‍ ടീസറുകള്‍ ഇന്നുമുതല്‍
ചലച്ചിത്രലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മലയാളസിനിമകളില്‍ ഒന്നാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. ഇനി റിലീസിന് എട്ടു നാളുകള്‍ മാത്രം ബാക്കി നില്‍ക്കെ സിനിമയെ അടുത്തറിയുവാന്‍ പ്രേക്ഷകര്‍ക്കായി ഓരോ ദിവസവും ചെറിയ ടീസറുകള്‍ പുറത്തിറക്കുവാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനം. ഇന്നുമുതല്‍ മരക്കാര്‍ ടീസറുകള്‍ വന്നുതുടങ്ങും.
ഡിസംബര്‍ 2 മുതല്‍ തിയേറ്ററുകളില്‍ മരക്കാര്‍ ഉണ്ടാകും.പ്രണവ് മോഹന്‍ലാല്‍, അര്ജുന്, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കല്യാണി പ്രിയദര്ശന്, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ്, അശോക് സെല്ലന് തുടങ്ങിയ വന്‍ താര നിര സിനിമയില്‍ അണിനിരക്കുന്നു.
സിനിമയ്ക്കായി പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് രാഹുല്‍ രാജ് ആണ്. സംഗീതം റോണി റാഫേലിന്റെതാണ്. പ്രിയദര്‍ശനും അനി ഐ വി ശശിയും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ചിത്രം നിര്‍മിക്കുന്നു. സാബു സിറിള്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈന്‍. ഛായാഗ്രഹണം തിരു. എഡിറ്റിംഗ് അയ്യപ്പന് നായര്‍ എം എസ്. സംഘട്ടനം ത്യാഗരാജന്, കസു നെഡ. ചമയം പട്ടണം റഷീദ്.