കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 23 നവംബര്‍ 2021 (14:38 IST)
മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമാണ് 'നന്‍പകല്‍ നേരത്ത് മയക്കം'. അടുത്തിടെ പ്രഖ്യാപിച്ച സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.ആദ്യമായി ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മമ്മൂട്ടി അഭിനയിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. സിനിമയുടെ പഴനി ഷെഡ്യൂളിനിടെ എടുത്ത ലൊക്കേഷന്‍ ചിത്രമാണ് വൈറലാകുന്നത്.
ഒരു രംഗം ചിത്രീകരിക്കാനുള്ള തയ്യാറെടുപ്പില്‍ നില്‍ക്കുന്ന മമ്മൂട്ടിയേയും സംവിധായകനേയും കാണാം. സിനിമയുടെ പ്രധാന ലൊക്കേഷനുകളില്‍ ഒന്ന് തമിഴ്‌നാടാണ്.എസ് ഹരീഷ് തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ അശോകന്‍ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നു.
മമ്മൂട്ടി ആരംഭിച്ച പുതിയ നിര്‍മ്മാണക്കമ്പനിയുടെ ആദ്യചിത്രം കൂടിയാണിത്.മമ്മൂട്ടി കമ്പനി എന്നാണ് നിര്‍മാണ കമ്പനിയുടെ പേര്. സഹനിര്‍മ്മാതാവായി ലിജോ ജോസ് പെല്ലിശ്ശേരിയുമുണ്ട്.