അനുബന്ധ വാര്‍ത്തകള്‍
- 'നിങ്ങള്‍ സ്‌നേഹത്തോടെ എനിക്കായി അയച്ചുതന്ന ബിരിയാണികള്‍', നൗഷാദിന്റെ ഓര്‍മ്മകളില്‍ നിര്‍മാതാവ് വിജയ് ബാബു, ആദരാഞ്ജലി അര്‍പ്പിച്ച് സിനിമ ലോകം
- പാചക വിദഗ്ധനും സിനിമ നിര്‍മാതാവുമായ നൗഷാദ് അന്തരിച്ചു
- നിര്‍മ്മാതാവ് നൗഷാദ് മരിച്ചുവെന്ന് സോഷ്യല്‍ മീഡിയ, വ്യാജ പ്രചാരണത്തിനെതിരെ ബാദുഷ രംഗത്ത്
- കാഴ്ച, ചട്ടമ്പിനാട്, ലയണ്‍ തുടങ്ങിയ ഹിറ്റ് സിനിമകളുടെ നിര്‍മാതാവും അറിയപ്പെടുന്ന ഷെഫുമായ നൗഷാദ് ഗുരുതരാവസ്ഥയില്‍
- 'മഹാനായ അഭിനയപ്രതിഭയ്ക്ക് പ്രണാമം'; മുരളിയുടെ ഓര്‍മ്മകളില്‍ മനോജ് കെ ജയന്‍
ശരീരം പോലെ തന്നെ മനസ്സിനും വലിപ്പമുള്ള വ്യക്തി,കണ്ണീരോടെ വിട ചൊല്ലുന്നു:മനോജ് കെ ജയന്‍
പ്രിയ സുഹൃത്തിന് കണ്ണീരോടെ വിട ചൊല്ലുന്നു എന്ന് പറഞ്ഞു കൊണ്ടാണ് നൗഷാദിനെ മനോജ് കെ ജയന്‍ ഓര്‍ത്തത്.കാഴ്ച്ച എന്ന സിനിമ മുതലേയുള്ള പരിചയമാണെന്നും മോനേ എന്ന് സ്‌നേഹത്തോടെ വിളിക്കുന്നത് ഇനി കേള്‍ക്കാനാവില്ലല്ലോ എന്നും നടന്‍ സങ്കടത്തോടെ പറയുന്നു.
'നൗഷാദ്,പ്രിയ സുഹൃത്തിന് കണ്ണീരോടെ വിട ചൊല്ലുന്നു. കാഴ്ച്ച എന്ന സിനിമ മുതലുള്ള ഞങ്ങളുടെ സൗഹൃദം. തന്റെ ശരീരം പോലെ തന്നെ മനസ്സിനും വലിപ്പമുള്ള വ്യക്തി മോനേ എന്ന് സ്‌നേഹത്തോടെ വിളിക്കുന്നത് ഇനി കേള്‍ക്കാനാവില്ലല്ലോ.ആദരാഞ്ജലികള്‍
RIP Dear friend'- മനോജ് കെ ജയന്‍ കുറിച്ചു
ഉദര, നട്ടെല്ല് സംബന്ധ രോഗങ്ങള്‍ക്ക് ഒരു വര്‍ഷത്തിലേറെയായി അദ്ദേഹം ചികിത്സയിലായിരുന്നു. 55 വയസ്സായിരുന്നു നൗഷാദിന്.തിരുവല്ല ബിലീവേഴ്‌സ് മെഡിക്കല്‍ കോളജില്‍ വെള്ളിയാഴ്ച രാവിലെ 8.30ന് ആയിരുന്നു അന്ത്യം.നൗഷാദിന്റെ ഭാര്യ ഷീബ രണ്ടാഴ്ച മുമ്പ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചിരുന്നു.