'മഹാനായ അഭിനയപ്രതിഭയ്ക്ക് പ്രണാമം'; മുരളിയുടെ ഓര്‍മ്മകളില്‍ മനോജ് കെ ജയന്‍

കെ ആര്‍ അനൂപ്| Last Modified വെള്ളി, 6 ഓഗസ്റ്റ് 2021 (10:32 IST)

മലയാളത്തിലെ പ്രിയ നടന്‍ മുരളിയുടെ ഓര്‍മ്മകളിലാണ് സിനിമാലോകം. അദ്ദേഹത്തിനൊപ്പം ഒരുപാട് സിനിമകള്‍ ചെയ്യുവാന്‍ ഭാഗ്യം ലഭിച്ച നടനാണ് മനോജ് കെ ജയന്‍.വളയവും, വെങ്കലവും, ചമയവും തനിക്ക് അഭിനയ കളരി ആയിരുന്നു എന്നാണ് മുരളിയുടെ ഓര്‍മ്മകള്‍ പങ്കു വെച്ചു കൊണ്ട് മനോജ് കെ ജയന്‍ കുറിച്ചത്.

മനോജ് കെ ജയന്റെ വാക്കുകളിലേക്ക്

'മുരളി ചേട്ടന്‍ ഓര്‍മ്മപൂക്കള്‍,
നമ്മുടെ മണ്ണിന്റെ മണമുള്ള കഥാപാതങ്ങള്‍.മണ്ണില്‍ ചവിട്ടി നിന്ന് അഭിനയിച്ച മലയാളത്തിന്റെ അതുല്യനായ അഭിനയ പ്രതിഭ.അഭിനയ കലയുടെ കരുത്ത്, കൃത്യത, എന്തെന്ന് അദ്ദേഹം നമുക്ക് കാട്ടി തന്നു.
അദ്ദേഹത്തിനൊപ്പം അഭിനയിച്ച എന്റെ ആദ്യകാല സിനിമകളായ 'വളയവും', 'വെങ്കലവും', 'ചമയവും'.എനിക്ക് അഭിനയ കളരി തന്നെയായിരുന്നു .മഹാനായ അഭിനയപ്രതിഭയ്ക്ക് പ്രണാമം'- മനോജ് കെ ജയന്‍ കുറിച്ചു.

ഓഗസ്റ്റ് 6 2009ല്‍ മുരളി ഈ ലോകത്തോട് യാത്ര പറയുമ്പോള്‍ കേരള സംഗീത നാടക അക്കാദമി ചെയര്‍മാനായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :