അനുബന്ധ വാര്‍ത്തകള്‍
- ഇന്ത്യൻ സിനിമയ്ക്ക് നഷ്ടമായ ക്ഷുഭിത യൗവനം: യാഷിനെ പ്രശംസകൊണ്ട് മൂടി കങ്കണ
- 'കെജിഎഫ് ചാപ്റ്റര്‍ 2' നിര്‍മ്മാതാവിന്റെ പോക്കറ്റ് നിറച്ച് മലയാളികള്‍, കേരളത്തില്‍ നിന്ന് ഒരു കന്നഡ സിനിമ നേടുന്ന ഏറ്റവും വലിയ കളക്ഷന്‍
- 'കെജിഎഫ് ചാപ്റ്റര്‍ 3' ജോലികള്‍ തുടങ്ങി, രണ്ടാംഭാഗം പ്രദര്‍ശനം തുടരുമ്പോള്‍ വന്ന സന്തോഷവാര്‍ത്ത !
- 'കെജിഎഫ് 3' എങ്ങനെയുള്ള പടം ? ആരാധകര്‍ ചര്‍ച്ചകളില്‍
- തുടർച്ചയായ രണ്ടാം ദിനവും 100 കോടിക്ക് മുകളിൽ: കെജിഎഫ് കളക്ഷൻ ഇങ്ങനെ
ഇന്ത്യയിൽ മാത്രമല്ല, അങ്ങ് മാഞ്ചസ്റ്റർ സിറ്റിയിലും ഉണ്ട് കെജിഎഫിന് പിടി
2018 ഡിസംബറിൽ ഇന്ത്യൻ തിയേറ്ററുകളിൽ കെജിഎഫ് എന്ന കൊടുങ്കാറ്റാണ് ആഞ്ഞടിച്ചതെങ്കിൽ ആ കാറ്റ് രൂപം മാറി ചുഴലിക്കാറ്റായി ബോക്‌സോഫീസ് റെക്കോർഡുകൾ തകർക്കുന്നതാണ് 2022 ഏപ്രിലിൽ കാണാനായത്. മികച്ച സ്വീകാര്യത ലഭിച്ച ചിത്രം ഇന്ത്യയ്ക്ക് പുറത്തും ആളുകൾ ഏറ്റെടുത്തിരിക്കുകയാണ്.
ഇപ്പോഴിതാ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിയാണ് അവസാനമായി കെജിഎഫിനെ ഏറ്റെടുത്തിരിക്കുന്നത്. ഞങ്ങൾക്കും ഒരു കെജിഎഫ് ഉണ്ട് എന്ന തലക്കെട്ടോട് കൂടി തങ്ങളുടെ ഏറ്റവും മികച്ച താരങ്ങളായ കെവിൻ ഡി ബ്രൂയ്ൻ, ഗുണ്ടോ, ഫോഡൻ തുടങ്ങിയവരുടെ ഫോട്ടോയുടെ കൂടെയാണ് പേരുകളുടെ ആദ്യത്തെ അക്ഷരം സാദൃശ്യപെടുത്തി കെ.ജി.എഫ് എന്ന ഇൻസ്റ്റാഗ്രാം പോസ്റ്റ് ഇട്ടിരിക്കുന്നത്.
ഒരു ഇന്ത്യൻ സിനിമയ്ക്ക് ലഭിക്കുന്ന ആഗോളസ്വീകാര്യതയുടെ ചിഹ്നമായാണ് ആരാധകർ ഇതിനെ കാണുന്നത്. ടീമിന്റെ പോസ്റ്റ് ഏറ്റെടുത്തിരിക്കുകയാണ് സിനിമാ ആരാധകരും ഇപ്പോൾ.