"വ്യായാമം ചെയ്തു, ഷു​ഗർ കട്ട് ചെയ്തു, എന്നിട്ടും കാൻസർ വന്നു"; മംമ്ത മോഹൻദാസ്

എല്ലാ ചികിത്സയും പരാജയപ്പെട്ടപ്പോഴാണ് 2014ൽ താൻ അമേരിക്കയിലേക്ക് പോകുന്നത്

mamta mohandas,mamta, cancer, actress mamta, മംമ്ത മോഹൻദാസ്, മംമ്ത, കാൻസർ, നടി മംമ്ത
രേണുക വേണു| Last Modified വെള്ളി, 6 ഫെബ്രുവരി 2026 (10:59 IST)
mohandas
കാന്‍സറിനെ നേരിടാന്‍ ആദ്യം വേണ്ടത് മനക്കരുത്താണെന്നാണ് നടി മോഹൻദാസ്. കാൻസറിനെ അതിജീവിച്ചതിനെ കുറിച്ച് നടി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. കാൻസറാണെന്ന് അറിഞ്ഞതുമുതൽ താനും കുടുംബവും കടന്നുപോയത് മോശം മാനസികാവസ്ഥയിലൂടെയായിരുന്നു എന്നും
തനിക്ക് വന്ന കാൻസറിനെ കുറിച്ച് അതിനു മുൻപ് വലിയ അവബോധം ഉണ്ടായിരുന്നില്ല എന്നും നടി പറയുന്നു.

"ഹോച്ച്കിസ് ലിംഫോമ എന്ന തരം കാന്‍സറായിരുന്നു, അതേക്കുറിച്ച് ഒരു വിവരവും ഓണ്‍ലൈനില്‍ ലഭ്യമായിരുന്നില്ല. അന്നത്തെ ഇന്റര്‍നെറ്റ് ജിപിആര്‍എസ് ആയിരുന്നു. ലോഡ് ആകാന്‍ ഒരുപാട് സമയമെടുക്കും. അതുകാരണം നമ്മള്‍ കടന്നു പോകുന്ന മാനസികാവസ്ഥ ഊഹിക്കാനാകുമല്ലോ"

എല്ലാ ചികിത്സയും പരാജയപ്പെട്ടപ്പോഴാണ് 2014ൽ താൻ അമേരിക്കയിലേക്ക് പോകുന്നത് എന്നും അത് വലിയൊരു മിറാക്കിളായിരുന്നു എന്നും നടി പറയുന്നു.

"എന്റെ ടൈപ്പ് കാന്‍സറിനുള്ള മരുന്ന് പുറത്തേക്ക് വരുന്നത് 40 വര്‍ഷത്തെ ഗവേഷണങ്ങള്‍ക്ക് ശേഷമാണ്. എല്ലാ ചികിത്സയും പരാജയപ്പെട്ടപ്പോള്‍ 2014ല്‍ ഞാന്‍ യുസിഎല്‍എയില്‍ പോയി ഒരു ക്ലിനിക്കല്‍ സ്റ്റഡിയുടെ ഭാഗമായി. അതൊരു മിറാക്കിള്‍ ആയിരുന്നു. നീണ്ട കഥയാണ്"


നമ്മുടെ ജീവിതത്തിന് യാതൊരു ​ഗ്യാരണ്ടിയുമില്ല, ഷു​ഗർ കട്ട് ചെയ്തിരുന്നു, കൂടാതെ എന്നും വ്യായാമുവും ചെയ്യാറുണ്ടായിരുന്നു, എന്നിട്ടും താൻ രോ​ഗബാധിതയായി.
ജീവിതത്തില്‍ പ്രതിസന്ധികളുണ്ടാകുമ്പോള്‍ അത് നേരിടാനുള്ള മനക്കരുത്താണ് വേണ്ടതെന്നും മംമ്ത പറഞ്ഞു.

"പുകവലി പാടില്ല, മദ്യപാനം പാടില്ല, വ്യായമം എന്നൊക്കെ എന്നൊക്കെ എല്ലാവരും പറയും. എന്നെ വിശ്വസിക്കൂ, ഇതെല്ലാം ഞാനും ചെയ്തതാണ്. ഞാനൊരു ടീടോട്‌ലര്‍ ആയിരുന്നു. വളരെ ആക്ടീവായിരുന്നു. എല്ലാ ദിവസവും വ്യായാമം ചെയ്തിരുന്നു. ഷുഗര്‍ കട്ട് ചെയ്ത സമയം കൂടിയായിരുന്നു അത്. പക്ഷെ ഞാന്‍ രോധബാധിയായി"





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :