മമ്മൂട്ടി വീണ്ടും തെലുങ്കിലേക്ക്, സ്റ്റൈലിഷ് ആക്‍ഷന്‍ ത്രില്ലര്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 27 ജനുവരി 2021 (16:25 IST)
തെലുങ്ക് പ്രേക്ഷകരുടെ ഇഷ്ടം നേടാൻ ഒരു മമ്മൂട്ടി ചിത്രം കൂടി ടോളിവുഡിലേക്ക്. 2019ൽ പുറത്തിറങ്ങിയ 'യാത്ര' എന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി മമ്മൂട്ടി എത്തി തെലുങ്ക് ചലച്ചിത്രപ്രേമികളുടെ കയ്യടി നേടിയിരുന്നു. വൈ എസ് രാജശേഖര റെഡ്ഢിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ആ ചിത്രം ഒരുക്കിയത്. ഇപ്പോഴിതാ മെഗാസ്റ്റാറിൻറെ പതിനെട്ടാം പടിയും തെലുങ്കിലേക്ക് എത്തുകയാണ്. ഈ മൊഴിമാറ്റ ചിത്രത്തിന് 'ഗ്യാങ്സ് ഓഫ് 18' എന്നാണ് പേര് നൽകിയിരിക്കുന്നത്. ശങ്കർ രാമകൃഷ്ണൻ ആദ്യമായി സംവിധാനം ചെയ്ത സിനിമ കൂടിയാണിത്.

ജോൺ എബ്രഹാം പാലക്കൽ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. സുരാജ് വെഞ്ഞാറമൂട്, അഹാന കൃഷ്ണ, സാനിയ ഇയ്യപ്പന്‍, ബിജു സോപാനം, മുകുന്ദന്‍, മനോജ് കെ ജയന്‍, ലാലു അലക്സ്, നന്ദു എന്നീ പ്രമുഖ താരങ്ങളെ കൂടാതെ നിരവധി പുതുമുഖ അഭിനേതാക്കളും ചിത്രത്തിൻറെ ഭാഗമായി. 2019 ജൂലൈ അഞ്ചിനാണ് ഈ സിനിമ കേരളത്തില്‍ തിയേറ്ററുകളിലെത്തിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :