മമ്മൂട്ടി - അമല്‍ നീരദ് ചിത്രം, ഷൂട്ടിംഗ് ഫെബ്രുവരി 3ന് തുടങ്ങും !

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 18 ജനുവരി 2021 (13:54 IST)
മമ്മൂട്ടി വീണ്ടും സിനിമ തിരക്കുകളിലേക്ക്. ഏകദേശം 11 ഈ മാസത്തെ ഇടവേളക്ക് ശേഷമാണ് മെഗാസ്റ്റാർ ഷൂട്ടിംഗ് ലൊക്കേഷൻ വീണ്ടുമെത്തുന്നത്. അമൽ നീരദ് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ഫെബ്രുവരി മൂന്നിന് ആരംഭിക്കും എന്നാണ് റിപ്പോർട്ടുകൾ. സൗബിന്‍ ഷാഹിറും, ശ്രീനാഥ് ഭാസിയും മമ്മൂട്ടിക്കൊപ്പം പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. നടൻറെ മുടി നീട്ടി വളർത്തിയ ലുക്ക് ഈ ചിത്രത്തിന് ഉപയോഗിക്കും. നിലവിലെ സാഹചര്യത്തിൽ ബിലാലിന് മുമ്പ് കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് നിർമ്മിക്കുന്ന ചിത്രമായിരിക്കും ഇത്. നെറ്റ്ഫ്ലിക്സിന് വേണ്ടിയാണ് സിനിമ നിർമ്മിക്കുന്നത് എന്നും റിപ്പോർട്ടുകളുണ്ട്.

അതേസമയം സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത ദ പ്രീസ്റ്റ് അടുത്തുതന്നെ തിയറ്ററുകളിലെത്തും. ലോക്ക് ഡൗണിന് ശേഷം മമ്മൂട്ടിയുടെ ആദ്യ റിലീസ് ചിത്രം കൂടിയായിരിക്കും ഇത്. കേരള മുഖ്യമന്ത്രി കടക്കൽ ചന്ദ്രൻ ആയി മെഗാസ്റ്റാർ എത്തുന്ന 'വൺ' ചിത്രീകരണം ഈ മാസം അവസാനത്തോടെയൊ അടുത്തമാസം ആദ്യമോ ആരംഭിക്കാനാണ് പദ്ധതിയിടുന്നത്.

രതീന ഷര്‍ഷാദ് സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രവും നമുക്ക് മുമ്പിലുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :