അഭിനയം കൊണ്ടും ഉറച്ച നിലപടിലൂടെയും മമ്മൂട്ടി എപ്പോളും അതിശയിപ്പിക്കുന്നു- സത്യൻ അന്തിക്കാട്

അഭിറാം മനോഹർ| Last Modified ശനി, 16 ജനുവരി 2021 (12:23 IST)
മലയാള സിനിമാപ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ദ പ്രീസ്റ്റ്. ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ ചിത്രത്തിന്റെ ഓരോ പോസ്റ്ററുകൾ പുറത്തുവന്നപ്പോളടക്കം ആരാധകർ വലിയ സ്വീകരണമാണ് തന്നത്. മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയതിന് പിന്നാലെ മമ്മൂട്ടിയെ പ്രശംസിച്ച് സഹപ്രവർത്തകർ ഉൾപ്പടെ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ മമ്മൂട്ടിയെ പ്രശംസിച്ചുകൊണ്ടുള്ള സംവിധായകൻ സത്യൻ അന്തിക്കാടിന്റെ വാക്കുകളാണ് വൈറലായിരിക്കുന്നത്. ശബ്ദം കൊണ്ടും സാന്നിദ്ധ്യംകൊണ്ടും 'പ്രീസ്റ്റി'ന്റെ ടീസർ പ്രതീക്ഷയുണർത്തുന്നതായി സത്യൻ അന്തിക്കാട് പറയുന്നു.

സത്യൻ അന്തിക്കാടിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വായിക്കാം

മമ്മൂട്ടി എപ്പോഴും എന്നെ അതിശയിപ്പിക്കാറുണ്ട്.
അഭിനയ മികവിലൂടെ..
ഉറച്ച നിലപാടുകളിലൂടെ..
കറയില്ലാത്ത സൗഹൃദത്തിലൂടെ..
മമ്മൂട്ടി എന്ന നടനെ അല്പം മാറി നിന്ന് മറ്റൊരു മമ്മൂട്ടി നിരീക്ഷിക്കുന്നുണ്ടാകണം. അതുകൊണ്ടാണ് എന്നും പുതുമയോടെ പ്രേക്ഷകർക്കു മുന്നിലെത്താൻ അദ്ദേഹത്തിനു സാധിക്കുന്നത്.
ശബ്ദം കൊണ്ടും സാന്നിദ്ധ്യംകൊണ്ടും 'പ്രീസ്റ്റി'ന്റെ ടീസർ പ്രതീക്ഷയുണർത്തുന്നു.
ജോഫിൻ എന്ന പുതിയ സംവിധായകന് ആശംസകൾ നേരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :