മമ്മൂക്കയ്‌ക്ക് മുൻപ് മലയാളത്തിൽ ഒരു മെഗാസ്റ്റാർ ഉണ്ടായിട്ടില്ല,ശേഷവും ഉണ്ടാവുമെന്ന് തോന്നുന്നില്ല: സുരേഷ് കൃഷ്‌ണ

അഭിറാം മനോഹർ| Last Modified വെള്ളി, 22 ജനുവരി 2021 (15:32 IST)
മലയാളസിനിമയിൽ മമ്മൂട്ടിക്ക് മുൻപോ ശേഷമോ ഒരു ഉണ്ടാവുമെന്ന് കരുതുന്നില്ലെന്ന് നടൻ സുരേഷ് കൃഷ്‌ണ.സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

മമ്മൂക്കയ്ക്ക് മുന്‍പ് മലയാളത്തില്‍ ഒരു മെഗാസ്റ്റാര്‍ ഉണ്ടായിരുന്നതായി എനിക്കറിയില്ല. മമ്മൂയ്ക്കക്ക് ശേഷവും ആ പദവിയിലേക്ക് മറ്റൊരാള്‍ വരുമെന്നും കരുതുന്നില്ല. കാരണം ജീവിതം സിനിമയ്‌ക്കായി മാറ്റിവെയ്‌ക്കുക എനത് എളുപ്പമല്ല.
ഭൂരിഭാഗം ആളുകളും അഭിനയിച്ച് കുറച്ച് കാശൊക്കെ കിട്ടിയാല്‍ കണ്ണില്‍ക്കണ്ട ഭക്ഷണമൊക്കെ കഴിച്ച് ജീവിതം ആഘോഷിച്ച് ചെറിയ കാലത്തില്‍ കടന്നുപോകും, എന്നാൽ അദ്ദേഹം ഇപ്പോളും ആരോഗ്യം കാത്തുസൂക്ഷിക്കുന്ന ചിട്ടകൾ കണ്ടാൽ നമ്മൾ അത്ഭുതപ്പെടും സുരേഷ്‌കൃഷ്‌ണ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :