വീണ്ടും ഞെട്ടിച്ച് എഴുപതുകാരന്‍; മമ്മൂട്ടിയുടെ പുതിയ ചിത്രങ്ങളും വൈറല്‍, അതിരടി സ്റ്റൈല്‍ എന്ന് ആരാധകര്‍

രേണുക വേണു| Last Modified വ്യാഴം, 25 നവം‌ബര്‍ 2021 (15:21 IST)

സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടി മമ്മൂട്ടിയുടെ പുതിയ ചിത്രങ്ങള്‍. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമയിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിക്കുന്നത്. ഈ ചിത്രത്തിന്റെ സെറ്റില്‍ നിന്നുള്ള സ്റ്റൈലിഷ് ഫോട്ടാസ് ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

നവാഗതയായ രത്തീന സംവിധാനം ചെയ്ത പുഴുവാണ് മമ്മൂട്ടിയുടേതായി ഇനി പുറത്തിറങ്ങാനുള്ള സിനിമ. മമ്മൂട്ടിയും പാര്‍വതിയും ഒന്നിച്ചഭിനയിക്കുന്ന ആദ്യ സിനിമയാണ് പുഴു. നന്‍പകല്‍ നേരത്ത് മയക്കം എന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിന് ശേഷം മമ്മൂട്ടി സിബിഐ അഞ്ചാം സീരിസിന്റെ സെറ്റില്‍ ജോയിന്‍ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.


കഴിഞ്ഞ സെപ്റ്റംബര്‍ ഏഴിനാണ് മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി തന്റെ സപ്തതി ആഘോഷിച്ചത്. ഇന്ത്യന്‍ സിനിമാലോകം മുഴുവന്‍ മമ്മൂട്ടിക്ക് ആശംസകള്‍ നേര്‍ന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :