മമ്മൂട്ടിയുടെ 'സിബിഐ 5'ല്‍ ലിജോ ജോസ് പെല്ലിശ്ശേരിയും ദിലീഷ് പോത്തനും ഉണ്ടാകില്ല, കാരണം ഇതാണ്

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 24 നവം‌ബര്‍ 2021 (09:05 IST)

മമ്മൂട്ടി ഇപ്പോള്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന 'നന്‍പകല്‍ നേരത്ത് മയക്കം' എന്ന സിനിമയുടെ തിരക്കിലാണ്. ഈ ചിത്രം പൂര്‍ത്തിയാക്കി നടന്‍ ഡിസംബര്‍ രണ്ടിന് തന്നെ 'സിബിഐ 5' ടീമിനൊപ്പം ചേരും എന്നാണ് കേള്‍ക്കുന്നത്. 'സിബിഐ 5'നെ കുറിച്ചുള്ള പുതിയ വിവരങ്ങളാണ് പുറത്തുവരുന്നത്.ലിജോ ജോസ് പെല്ലിശ്ശേരി, ദിലീഷ് പോത്തന്‍ എന്നിവര്‍ ചിത്രത്തില്‍ ഉണ്ടാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ലിജോ ജോസ് പെല്ലിശ്ശേരി, ദിലീഷ് പോത്തന്‍ എന്നിവരെ 'സിബിഐ 5'ല്‍ അഭിനയിക്കുന്നതിനുവേണ്ടി സമീപിച്ചിട്ടുണ്ടായിരുന്നുവെന്ന് നിര്‍മാതാക്കള്‍ വെളിപ്പെടുത്തി.

ദിലീഷ് പോത്തന്‍ സമ്മതം മൂളിയെങ്കിലും അദ്ദേഹം മറ്റു ചില കാരണങ്ങളാല്‍ അദ്ദേഹം സിനിമയില്‍ ഉണ്ടാകില്ല. അതേസമയം തന്റെ സിനിമകളുടെ പോസ്റ്റ് പ്രൊഡക്ഷന്‍ തിരക്കിലാണെന്നും ന് സമയം കണ്ടെത്താനാകില്ലെന്നും ലിജോ നിര്‍മാതാക്കളോട് പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :