'സിബിഐ 5' ല്‍ മുകേഷ് ഇല്ല ? മമ്മൂട്ടിക്കൊപ്പം കേസ് അന്വേഷിക്കാന്‍ 2 പുതിയ വനിതാ പോലീസുകാര്‍

കെ ആര്‍ അനൂപ്| Last Updated: ബുധന്‍, 24 നവം‌ബര്‍ 2021 (10:56 IST)

മമ്മൂട്ടിയുടെ സിബിഐ 5 വൈകാതെ തന്നെ ആരംഭിക്കും. മമ്മൂട്ടിക്കൊപ്പം ആശ ശരത്, രമേഷ് പിഷാരടി, രഞ്ജി പണിക്കര്‍, സായി കുമാര്‍ എന്നിവരും സിനിമയിലുണ്ട്. ഡിസംബര്‍ രണ്ടുമുതല്‍ മമ്മൂട്ടി ടീമിനൊപ്പം ചേരും. സിനിമയെ കുറിച്ചുള്ള പുതിയ വിവരങ്ങളാണ് പുറത്തു വരുന്നത്.

സിബിഐ 5-ലൂടെ ജഗതി തിരിച്ചുവരുമെന്ന് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. അദ്ദേഹത്തിന്റെ കാസ്റ്റിംഗിനെക്കുറിച്ച് നിര്‍മ്മാതാക്കള്‍ ഇപ്പോഴും മൗനത്തിലാണ്. മുന്‍ സിബിഐ സീരീസുകളില്‍ ഉണ്ടായിരുന്ന മുകേഷ് സിബിഐ 5ല്‍ ഉണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മമ്മൂട്ടിക്കൊപ്പം രണ്ട് വനിതാ പോലീസുകാര്‍ ഇത്തവണ സിനിമയില്‍ ഉണ്ടാക്കുമെന്ന് കേള്‍ക്കുന്നു.ചിത്രത്തിന്റെ ഔദ്യോഗിക പേര് ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊച്ചിയും ഹൈദരാബാദുമാണ് പ്രധാന ലൊക്കേഷനുകള്‍.
അഖില്‍ ജോര്‍ജ്ജ് ഛായാഗ്രഹണവും ജേക്‌സ് ബിജോയ് സംഗീതസംവിധാനവും നിര്‍വഹിക്കുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :