അനുബന്ധ വാര്‍ത്തകള്‍
- മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകളുമായി തമിഴ് താരങ്ങള്‍, വിഷസ് കാണാം
- സിനിമ ചെയ്യാന്‍ തീരുമാനിച്ചാല്‍ ഉറങ്ങാന്‍ സമ്മതിക്കാത്ത മമ്മൂട്ടി; സത്യന് അന്തിക്കാട് പറയുന്നു
- മമ്മൂട്ടിയിലെ സ്നേഹനിധിയായ 'പിതാവ്'; മഹാനടന്റെ മികച്ച അച്ഛന് വേഷങ്ങള്‍
- 'പ്രായം റിവേഴ്സ് ഗിയറില്‍ സഞ്ചരിക്കട്ടെ'; മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകളുമായി ദുല്‍ഖര്‍ സല്മാന്
- മമ്മൂട്ടിയുടെ പേരിലുള്ള ഈ റെക്കോര്‍ഡ് മറികടക്കാന്‍ ഇനി ആര്‍ക്കും പറ്റില്ല !
ജന്മദിനം വലിയ രീതിയില്‍ ആഘോഷിക്കുന്നതില്‍ എനിക്ക് താല്‍പര്യമില്ല, പക്ഷേ നിങ്ങള്‍ ഈ ദിവസത്തെ പ്രത്യേകതയുള്ളതാക്കി: മമ്മൂട്ടി
ജന്മദിനാശംസകള്‍ നേര്‍ന്ന എല്ലാവര്‍ക്കും നന്ദി പറഞ്ഞ് മഹാനടന്‍ മമ്മൂട്ടി. തന്നെ അടുത്തറിയാവുന്നവരും തന്നെ ഒരിക്കല്‍ പോലും നേരിട്ടു കാണാത്തവരും ഒരേ അളവില്‍ തനിക്ക് ആശംസകള്‍ നേര്‍ന്നെന്ന് മമ്മൂട്ടി പറഞ്ഞു. ജന്മദിനത്തില്‍ തനിക്ക് ലഭിച്ച സ്‌നേഹവും കരുതലും തന്നെ കൂടുതല്‍ എളിയവനാക്കിയെന്നും മമ്മൂട്ടി.
മുഖ്യമന്ത്രി പിണറായി വിജയന്‍, നടന്‍മാരായ അമിതാഭ് ബച്ചന്‍, മോഹന്‍ലാല്‍, കമല്‍ഹാസന്‍ തുടങ്ങി പ്രേക്ഷകരില്‍ നിന്ന് പോലും തനിക്ക് ആശംസകള്‍ ലഭിച്ചെന്നും അതെല്ലാം തന്റെ ഹൃദയത്തെ സ്പര്‍ശിച്ചെന്നും മമ്മൂട്ടി പറഞ്ഞു.
'പൊതുവെ ജന്മദിനം വലിയ രീതിയില്‍ ആഘോഷിക്കുന്നതിനോട് എനിക്ക് വിമുഖതയുണ്ട്. എന്നാല്‍, എനിക്ക് അറിയാവുന്നവരും അതിനേക്കാള്‍ കൂടുതല്‍ എനിക്ക് വ്യക്തിപരമായി അറിയാത്തവരും എന്നെ അവരുടെ കുടുംബത്തിന്റെ ഭാഗമായി കാണുകയും ഈ ദിവസത്തെ പ്രത്യേകതയുള്ളതാക്കി തീര്‍ക്കുകയും ചെയ്തു. ഇപ്പോഴാണ് യഥാര്‍ഥത്തില്‍ ഞാന്‍ അനുഗ്രഹിക്കപ്പെട്ടതായി തോന്നുന്നത്,' മമ്മൂട്ടി കുറിച്ചു. എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നതായും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.