അനുബന്ധ വാര്‍ത്തകള്‍
- മമ്മൂട്ടിയുടെ പേരിലുള്ള ഈ റെക്കോര്‍ഡ് മറികടക്കാന്‍ ഇനി ആര്‍ക്കും പറ്റില്ല !
- മമ്മൂട്ടി കഴിക്കുന്നത് വെറും അഞ്ചുവയസുകാരന് കഴിക്കുന്ന ആഹാരം!
- തിലകന് മമ്മൂട്ടിക്ക് നേരെ തിരിഞ്ഞതും ദിലീപ് ചാടിയെഴുന്നേറ്റു; ആ വലിയ മനുഷ്യനെ ഒന്നും പറയരുതെന്നായി ദിലീപ്
- ഞാന്‍ പൂര്‍ണമായി ഒറ്റപ്പെട്ടു, ഇനി സിനിമയിലുണ്ടാകില്ലെന്ന് തോന്നി; കടന്നുപോയത് കടുത്ത അവഗണനയിലൂടെയെന്ന് വേദനയോടെ വിവരിച്ച് മമ്മൂട്ടി
- ഇന്ത്യ മുഴുവന്‍ അറിയപ്പെട്ട ആദ്യ മലയാള നടന് മമ്മൂട്ടിയാണ്: പ്രിയദര്ശന്
'പ്രായം റിവേഴ്‌സ് ഗിയറില്‍ സഞ്ചരിക്കട്ടെ'; മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകളുമായി ദുല്‍ഖര്‍ സല്‍മാന്‍
മലയാളക്കരയുടെ ഒരു മെഗാസ്റ്റാറാണ് മമ്മൂട്ടി. 5 പതിറ്റാണ്ടോളമായി അദ്ദേഹം മലയാളം സിനിമയുടെ ഭാഗമാണ്. ഇപ്പോഴിതാ മമ്മൂട്ടിക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് മകന്‍ ദുല്‍ഖര്‍ സല്‍മാന്‍.
പ്രായത്തെ തോല്‍പ്പിച്ച മമ്മൂട്ടിയെന്ന നടന്റെ ഊര്‍ജ്ജസ്വലതയെ പ്രശംസിക്കുകയാണ് മകന്‍. ഒപ്പം എങ്ങനെയാണ് ഇങ്ങനെയിരിക്കുന്നെതെന്നാണ് ദുല്‍ഖര്‍ ചോദിക്കുന്നത്.
'ഞാന്‍ നിങ്ങളെ അനന്തമായി സ്‌നേഹിക്കുന്നു. നിങ്ങളുടെ കുടുംബമാകാന്‍ കഴിഞ്ഞ ഞങ്ങള്‍ ഏറ്റവും ഭാഗ്യമുള്ളവരാണ്. ലോകം നിങ്ങളെ നിരന്തരം ആഘോഷിക്കുമ്പോള്‍ ഞങ്ങള്‍ അതെപ്പോഴും ഓര്‍ക്കുന്നു. നിങ്ങള്‍ക്ക് ഏറ്റവും സന്തോഷകരമായ ജന്മദിനം ആശംസിക്കുന്നു, ഒപ്പം എല്ലായ്പ്പോഴും പ്രായം റിവേഴ്‌സ് ഗിയറില്‍ സഞ്ചരിക്കട്ടെ'- ദുല്‍ഖര്‍ സല്‍മാന്‍ കുറിച്ചു.