അനുബന്ധ വാര്‍ത്തകള്‍
- മമ്മൂട്ടിയുടെ മകന്റെയും രജനികാന്തിന്റെ മരുമകന്റെയും ജന്മദിനം ഒരേദിവസം !
- ഹരികൃഷ്ണന്സിന് രണ്ട് ക്ലൈമാക്സ് വന്നത് എങ്ങനെ?
- സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ മമ്മൂട്ടിക്ക് വേണ്ടി ഷമ്മി തിലകന് ഡബ്ബ് ചെയ്തിട്ടുണ്ട് ! അധികം ആര്‍ക്കും അറിയാത്ത രഹസ്യം
- 'തൊമ്മനും മക്കളും' സിനിമയിലേക്ക് ആദ്യം ആലോചിച്ചത് പൃഥ്വിരാജിനെയും ജയസൂര്യയെയും !
- മമ്മൂട്ടിക്കാണോ ജനാര്‍ദ്ദനനാണോ പ്രായം കൂടുതല്‍?
മമ്മൂട്ടി ദുല്‍ഖറിനെ വിളിക്കുന്ന പേര് എന്താണെന്ന് അറിയാമോ?
തെന്നിന്ത്യന്‍ സിനിമാലോകത്ത് ഏറെ ആരാധകരുള്ള താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. ഇന്ന് 36-ാം ജന്മദിനം ആഘോഷിക്കുകയാണ് ദുല്‍ഖര്‍. മമ്മൂട്ടി-സുല്‍ഫത്ത് ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞായാണ് 1985 ജൂലൈ 28 ന് ദുല്‍ഖര്‍ ജനിച്ചത്. ഉന്നത പഠനത്തിനു ശേഷമാണ് ദുല്‍ഖര്‍ സിനിമയിലേക്ക് എത്തുന്നത്. പിന്നീടങ്ങോട്ട് ദുല്‍ഖര്‍ സിനിമാലോകത്തെ സൂപ്പര്‍താരമായി വളരുന്ന കാഴ്ചയാണ് മലയാളികള്‍ കണ്ടത്.
തെന്നിന്ത്യന്‍ സൂപ്പര്‍താരമായി വളര്‍ന്നെങ്കിലും മമ്മൂട്ടിക്ക് ഇപ്പോഴും തന്റെ പ്രിയ മകനാണ് ദുല്‍ഖര്‍. ചാലു എന്നാണ് മമ്മൂട്ടിയും സുല്‍ഫത്തും ദുല്‍ഖറിനെ വിളിക്കുന്നത്. സിനിമയിലെത്തിയ ശേഷം ഈ വിളി തുടര്‍ന്നു. സിനിമാലോകത്തും ദുല്‍ഖറിനെ ചാലു എന്ന് വിളിക്കുന്ന നിരവധി താരങ്ങളുണ്ട്. മോഹന്‍ലാല്‍, സുരേഷ് ഗോപി അടക്കമുള്ള താരങ്ങളെല്ലാം ചാലു എന്നാണ് ദുല്‍ഖറിനെ വിളിക്കുന്നത്.