മമ്മൂട്ടിക്കാണോ ജനാര്‍ദ്ദനനാണോ പ്രായം കൂടുതല്‍?

രേണുക വേണു| Last Modified ശനി, 24 ജൂലൈ 2021 (08:43 IST)

ആദ്യം വില്ലനായും പിന്നീട് കോമഡി കഥാപാത്രങ്ങളിലൂടെയും മലയാളികളുടെ മനസില്‍ കയറിപറ്റിയ നടനാണ് ജനാര്‍ദ്ദനന്‍. പ്രായമായിട്ടും ജനാര്‍ദ്ദനന്‍ സിനിമകളില്‍ സജീവമാണ്. ജനാര്‍ദ്ദനന്റെ ജന്മദിനമാണ് ഇന്ന്. 1946 ജൂലൈ 24 നാണ് ജനാര്‍ദ്ദനന്‍ ജനിച്ചത്. അതായത് താരത്തിന്റെ 75-ാം ജന്മദിനം ആഘോഷിക്കുകയാണ് ഇന്ന്.

സിനിമയില്‍ ജനാര്‍ദ്ദനനും മമ്മൂട്ടിയും വളരെ അടുത്ത സുഹൃത്തുക്കളാണ്. ഇരുവരും ഒന്നിച്ചഭിനയിച്ചുള്ള സിനിമകള്‍ പ്രേക്ഷകര്‍ വലിയ ആവേശത്തോടെ ഏറ്റെടുത്തിരുന്നു. സിദ്ധിഖ് സംവിധാനം ചെയ്ത ഭാസ്‌കര്‍ ദ് റാസ്‌കല്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ അച്ഛനായാണ് ജനാര്‍ദ്ദനന്‍ അഭിനയിച്ചിട്ടുള്ളത്.

മമ്മൂട്ടിയുടെ അച്ഛനായി ജനാര്‍ദ്ദനന്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസം എത്രയെന്ന് അറിയാമോ? മമ്മൂട്ടിയും ജനാര്‍ദ്ദനനും തമ്മില്‍ അഞ്ച് വയസിന്റെ വ്യത്യാസമാണ് ഉള്ളത്. ജനാര്‍ദ്ദനന്‍ ഇന്ന് 75-ാം ജന്മദിനം ആഘോഷിക്കുമ്പോള്‍ മമ്മൂട്ടി വരുന്ന സെപ്റ്റംബര്‍ ഏഴിന് തന്റെ 70-ാം ജന്മദിനം ആഘോഷിക്കും. മമ്മൂട്ടിയേക്കാള്‍ അഞ്ച് വയസ് കൂടുതലുണ്ട് ജനാര്‍ദ്ദനന്.അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :