1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Malikapuram Official Trailer

'പെണ്ണുങ്ങളെ ശബരിമലയിൽ കയറ്റില്ലാന്ന് പറയുന്നത് ഉള്ളതാണോ?'; ഉണ്ണി മുകുന്ദന്റെ 'മാളികപ്പുറം' ട്രെയിലർ

Malikappuram
ഉണ്ണിമുകുന്ദന്റെ റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രമാണ് 'മാളികപ്പുറം'.നവാഗതനായ വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്ത സിനിമയുടെ ട്രെയിലർ ആണ് ശ്രദ്ധ നേടുന്നത്.
 
'ടീച്ചറെ ഈ പെണ്ണുങ്ങളെ ശബരിമലയിൽ കയറ്റില്ലാന്ന് പറയുന്നത് ഉള്ളതാണോ?'എന്ന കുട്ടിയുടെ ചോദ്യത്തോടെയാണ് ട്രെയിലർ തുടങ്ങുന്നത്.
'മാളികപ്പുറം എനിക്ക് ഒരു സിനിമ മാത്രമല്ല ഒരു നിയോഗം കൂടിയാണ്. ഈ മണ്ഡലകാലത്ത് തന്നെ ചിത്രം തിയേറ്ററിൽ എത്തുന്നു എന്നത് ഒരു അനുഗ്രഹമായി കാണുന്നു. കോടിക്കണക്കിന് വരുന്ന അയ്യപ്പഭക്തർക്കുള്ള എന്റെ സമർപ്പണമാണ് മാളികപ്പുറം.'-ഉണ്ണി മുകുന്ദൻ കുറിച്ചു.
 
അഭിലാഷ് പിള്ളയാണ് തിരക്കഥ ഒരുക്കുന്നത്. 
 
സൈജു കുറുപ്പ്, ഇന്ദ്രൻസ്, മനോജ് കെ ജയൻ, രമേഷ് പിഷാരടി, സമ്പദ് റാം, ദേവനന്ദ ശ്രീപദ് തുടങ്ങിയ താരനിര ചിത്രത്തിൽ ഉണ്ട്.ഛായാഗ്രഹണം വിഷ്ണു നമ്പൂതിരി. സംഗീതം രഞ്ജിൻ രാജ്. 
 
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
മമ്മൂക്കയെ ചൊറിയാന്‍ നിക്കാതെ...എന്റെ മുടി പോയതിന്റെ കാരണക്കാര്‍ക്കെതിരെശബ്ദമുയര്‍ത്തുവിന്‍, കുറിപ്പുമായി ജൂഡ് ആന്റണി