ഉണ്ണി മുകുന്ദൻറെ ആരാധകർ ആവേശത്തിൽ,ഷെഫീക്കിന്റെ സന്തോഷം റിലീസിന് ഇനി മൂന്ന് നാൾ

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 22 നവം‌ബര്‍ 2022 (09:03 IST)
ഉണ്ണി മുകുന്ദൻറെ ആരാധകർ ആവേശത്തിലാണ്. മേപ്പടിയാന് ശേഷം നടൻ നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രം ഷെഫീക്കിന്റെ സന്തോഷം റിലീസിന് ഇനി മൂന്ന് നാൾ കൂടി.നവംബർ 25 ന് ആണ് ചിത്രത്തിൻറെ റിലീസ്.
മികച്ച പ്രകടനമാണ് ഉണ്ണിമുകുന്ദൻ കാഴ്ചവെക്കുന്നത് എന്ന സൂചന നൽകിക്കൊണ്ട് കഴിഞ്ഞദിവസം പുറത്തുവന്ന ട്രെയിലറിന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്.
പാറത്തോട് എന്ന ഗ്രാമത്തിൽ നിന്നുള്ള സാധാരണക്കാരനായ പ്രവാസിയാണ് അവതരിപ്പിക്കുന്ന കഥാപാത്രം.ഷെഫീഖ് എന്ന ചെറുപ്പക്കാരന്റെ കഥയാണ് സിനിമ പറയുന്നത്.മനോജ് കെ ജയൻ, ദിവ്യ പിള്ള, ബാല, ആത്മീയ രാജൻ, ഷഹീൻ സിദ്ദിഖ്, മിഥുൻ രമേശ്, സ്മിനു സിജോ, ജോർഡി പൂഞ്ഞാർ തുടങ്ങിയവർ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു.
എൽദോ ഐസക്ക് ഛായാഗ്രഹണവും നൗഫൽ അബ്ദുള്ള എഡിറ്റിങ്ങും നിർവഹിക്കുന്നു.ഷാൻ റഹ്‌മാൻ സംഗീതമൊരുക്കുന്നു.ഉണ്ണി മുകുന്ദൻ ഫിലിംസിൻറെ ബാനറിൽ ഉണ്ണി മുകുന്ദനും ബാദുഷ എൻ എമ്മും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :