അനുബന്ധ വാര്‍ത്തകള്‍
- 'വാനമ്പാടി', ഷെഫീക്കിന്റെ സന്തോഷത്തിലെ മൂന്നാമത്തെ ഗാനം
- നമിതയ്ക്ക് ഇത് ഫോട്ടോഷൂട്ട് കാലം ! സിനിമ തിരക്കുകള്‍ നിന്ന് ഒഴിഞ്ഞ് നടി?
- ഉണ്ണി മുകുന്ദന്റെ 'മാളികപ്പുറം',50 ദിവസത്തെ ഷൂട്ട്, അധികം ആരും കാണാത്ത ലൊക്കേഷന്‍ കാഴ്ചകള്‍
- മലയാളത്തിലെ യുവ താരനിര ഒന്നിക്കുന്നു, ആസിഫിന്റെ 'കൂമന്' അപ്ഡേറ്റ്
- നമിതയുടെ ദീപാവലി, ആശംസകളുമായി നടി
ഉണ്ണി മുകുന്ദന്റെ അടുത്ത റിലീസ്,'മാളികപ്പുറം' തിയേറ്ററുകളിലേക്ക്
മാളികപ്പുറത്തിന്റെ ചിത്രീകരണം 50 ദിവസം കൊണ്ടാണ് പൂര്‍ത്തിയായത്. ഉണ്ണി മുകുന്ദന്‍ പ്രധാന വേഷത്തില്‍ എത്തുന്ന സിനിമ ഉടന്‍ തീയേറ്ററുകളിലേക്ക് എത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. സിനിമയുടെ പ്രമോഷന്‍ ജോലികള്‍ തുടങ്ങി.
ചിത്രീകരണം സെപ്റ്റംബര്‍ ആദ്യം തുടങ്ങിയിരുന്നു. കലിയുഗവരദനായ അയ്യപ്പനെക്കുറിച്ചാണ് സിനിമയുടെ കഥയെന്ന് നിര്‍മ്മാതാക്കളില്‍ ഒരാളായ ആന്റോ ജോസഫ് പറഞ്ഞിരുന്നു.
വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ്. ഉണ്ണി മുകുന്ദന്‍ ആരാധകര്‍. അഭിലാഷ് പിള്ളയാണ് തിരക്കഥ ഒരുക്കുന്നത്.
സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, രമേഷ് പിഷാരടി, സമ്പദ് റാം, ദേവനന്ദ ശ്രീപദ് തുടങ്ങിയ താരനിര ചിത്രത്തില്‍ ഉണ്ട്.ഛായാഗ്രഹണം വിഷ്ണു നമ്പൂതിരി. സംഗീതം രഞ്ജിന്‍ രാജ്.